Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅപകടക്കെണിയായി...

അപകടക്കെണിയായി വൈദ്യുതി തൂൺ, ഭീതിയിൽ രാത്രിയാത്രക്കാർ

text_fields
bookmark_border
ഇത് രാത്രിയിലെ വാഹന യാത്രക്കാർക്ക് ഇത് ഏറെ അപകടഭീഷണി ഉയർത്തുന്നു പേയാട്: റോഡിന് മധ്യേ വാഹനങ്ങൾക്ക് തടസ്സമായി മൺതിട്ടയും അതിന് മുകളിൽ വൈദ്യുതി തൂണും. രാത്രിയിലെ വാഹന യാത്രക്കാർക്ക് ഇത് ഏറെ അപകടഭീഷണി ഉയർത്തുന്നു. വിളപ്പിൽശാല -കാവുവിള റോഡിൽ ഇ.എം.എസ് അക്കാദമിക്ക് സമീപത്താണ് മൂന്നടി വ്യാസത്തിൽ മൺതിട്ടക്ക് മുകളിൽ ഉയർന്നുനിൽക്കുന്ന വൈദ്യുതി തൂണാണ് ഭീഷണയുയർത്തുന്നത്. റോഡി​െൻറ പകുതിയോളം അപഹരിച്ചാണ് തൂണുള്ളത്. പുറ്റുമ്മേൽകോണത്തുനിന്ന് കാട്ടാക്കടയിലേക്ക് എളുപ്പമാർഗമാണ് കാവുവിള റോഡ്‌. പ്രധാനമന്ത്രി സഡക് യോജനയിൽ ഉൾപ്പെടുത്തി 15വർഷം മുമ്പ് ഒരുവശത്തെ കുന്ന് ഇടിച്ചുതാഴ്ത്തിയാണ് റോഡി​െൻറ വീതി കൂട്ടിയത്. അന്ന് കുന്നിന്മുകളിൽ നിന്നിരുന്ന വൈദ്യുതി തൂണിനെ റോഡിൽ തന്നെ നിലനിർത്തുകയായിരുന്നു. ഈ വൈദ്യുതി തൂണാണ് ഇപ്പോൾ അപകടഭീഷണിയുയർത്തുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story