Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബ്ലോക്ക് ചെയ്ൻ...

ബ്ലോക്ക് ചെയ്ൻ ഹാക്കത്തൺ: കെ.ബി.എ സംഘത്തിന് അവാർഡ്

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഐ.ടി ഗവേഷണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മ​െൻറ്- കേരള (ഐ.ഐ.ഐ.ടി.എം.-കെ)യുടെ കീഴിലുള്ള കേരള ബ്ലോക്ക്ചെയ്ൻ അക്കാദമി, ഡൽഹി ഐ.ഐ.ടിയിൽ നടത്തിയ ഓപൺ ഇന്നവേഷൻ ബ്ലോക്ക്ചെയ്ൻ ഹാക്കത്തണിൽ മികവിനുള്ള പുരസ്കാരം (സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ്) കരസ്ഥമാക്കി. കെ.ബി.എ വിദ്യാർഥികളായ എൻ.ഡി. അലക്സും അനുഷ ഗാർഗും ചേർന്ന ടീമിനാണ് നേട്ടം. ബ്ലോക്ക് ചെയ്ൻ പ്രഫഷനലുകളും സ്റ്റാർട്ടപ്പുകളും ഉൾപ്പെടുന്ന ഇരുപത്തിയഞ്ചോളം ടീമുകൾ തമ്മിലായിരുന്നു മത്സരം. മത്സരം നടത്തിയ ബെസ്റ്റ് ഓഫ് ബ്ലോക്ക് ഇൻ കോർപറേറ്റഡ് എന്ന സ്ഥാപനത്തി‍​െൻറ ഏഞ്ചൽ നിക്ഷേപവും വിജയികൾക്ക് ലഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story