Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംസ്ഥാനത്തെ നാല്...

സംസ്ഥാനത്തെ നാല് സർക്കാർ പ്രസുകൾ അടച്ചുപൂട്ടണമെന്ന് കമ്മിറ്റി റിപ്പോർട്ട്

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് സർക്കാർ പ്രസുകൾ അടച്ചുപൂട്ടണമെന്ന് ഡോ. രാജേന്ദ്രകുമാര്‍ ആന‍യത്ത് കമ്മിറ്റി റിപ്പോർട്ട്. ഈ മാസം ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച റിപ്പോർട്ടിലാണ് വേണ്ടത്ര യന്ത്രസമാഗ്രികളില്ലാത്ത, ഉൽപാദനം താരതമ്യേന കുറവായ കൊല്ലം, വയനാട് ജില്ലകളിലെ സർക്കാർ പ്രസുകളും തിരുവനന്തപുരം സ്റ്റാമ്പ് മാന്യുഫാക്ചറിയും ഷൊർണൂർ ഗവ. പ്രസും അടച്ചുപൂട്ടണമെന്ന നിർദേശമുള്ളത്. ഇതിൽ ഷൊർണൂരിലെ പ്രസിനെ ട്രെയിനിങ് സ​െൻററും പ്രിൻറിങ് മ്യൂസിയവുമായി ഉ‍യർത്താമെന്നും മറ്റുള്ളവ സർക്കാറിന് ബാധ്യതയാണെന്നും ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ സർക്കാർ പ്രസിലെ ജീവനക്കാരുടെ ജോലി സുരക്ഷയെയും സർക്കാർ പ്രസുകളുടെ നിലനിൽപ്പിനെയും ദോഷകരമായി ബാധിക്കുന്ന പല നിരീക്ഷണങ്ങളും ശിപാർശകളും റിപ്പോർട്ടിലുണ്ട്. വേണ്ടത്ര സാങ്കേതിക വൈദഗ്ധ്യമോ പരിശീലനമോ ഇല്ലാത്തവരാണ് സർക്കാർ പ്രസുകളുടെ സൂപ്രണ്ട്/ ഡെപ്യൂട്ടി /അസി.സൂപ്രണ്ടമാർ. പ്രിൻറിങ് ടെക്നോളജി ഡിപ്ലോമ മാത്രമാണ് പലർക്കുമുള്ളത്. ഏറ്റെടുക്കുന്ന ജോലി സമയബന്ധിതമായി പൂർത്തീകരിക്കാനുള്ള മാനവശേഷിയോ സാങ്കേതികയോ സർക്കാർ പ്രസുകളിലില്ല. യന്ത്രസാമഗ്രികൾ പഴകിയതും ഉപയോഗമില്ലാത്തവയും ആണ്. ശാസ്ത്രസാങ്കേതികരംഗത്തെ നൂതനവിദ്യകളോ പ്രയോഗരീതികളോ അറിയാത്തവരാണ് ഭൂരിഭാഗം പ്രസ് ജീവനക്കാരും. പ്രമോഷനിലൂടെ എത്തുന്നവർക്ക് വേണ്ടത്ര പരിശീലനമോ വൈദഗ്ധ്യമോ ഇല്ല. നിലവിൽ പ്രിൻറിങ്, സ്റ്റേഷനറി വകുപ്പുകൾ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. ഇത് ഒരു വകുപ്പായി ഏകോപിപ്പിക്കണം. തിരുവനന്തപുരം മണ്ണന്തല ഗവ. പ്രസ് ആധുനിക വ്യവസായിക പ്രിൻറിങ്ങും പ്രസും എറണാകുളത്ത് നോട്ട്ബുക്ക് പ്രിൻറിങ് യൂനിറ്റും കോഴിക്കോട്ട് ഫ്ലെക്‌സോഗ്രാഫിക് പ്രിൻറിങ് യൂനിറ്റും അടക്കമുള്ള നവീകരണ നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ സര്‍ക്കാര്‍ പ്രസുകളുടെ നിലവാരം ഉയര്‍ത്തുന്നതിനും ആധുനികവത്കരിക്കുന്നതും സംബന്ധിച്ച് പഠനം നടത്തുന്നതിന് 2016ലാണ് ഡോ. രാജേന്ദ്രകുമാര്‍ ആനയത്ത് അധ്യക്ഷനായ നാലംഗ കമ്മിറ്റിയെ പിണറായി സർക്കാർ ചുമതലപ്പെടുത്തുന്നത്. പ്രിൻറിങ് ഡയറക്ടര്‍ ടി.വി. വിജയകുമാര്‍, ഡെപ്യൂട്ടി സൂപ്രണ്ട് വി.എസ്. പ്രദീപ്, പ്രൈവറ്റ് പ്രസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹി ഒ. വേണുഗോപാല്‍ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ. -അനിരു അശോകൻ
Show Full Article
TAGS:LOCAL NEWS 
Next Story