Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസാ​േങ്കതികവിദ്യയിലെ...

സാ​േങ്കതികവിദ്യയിലെ മാറ്റം കാർഷികമേഖലയിൽ നടപ്പാക്കുന്നതിൽ നിയ​ന്ത്രണം വേണം ^പ്രഫ. പ്രഭാത്​ പട്​നായിക്​

text_fields
bookmark_border
സാേങ്കതികവിദ്യയിലെ മാറ്റം കാർഷികമേഖലയിൽ നടപ്പാക്കുന്നതിൽ നിയന്ത്രണം വേണം -പ്രഫ. പ്രഭാത് പട്നായിക് തിരുവനന്തപുരം: സാേങ്കതികവിദ്യയിലുണ്ടാകുന്ന പുരോഗതി കാർഷികമേഖലയിൽ പ്രയോഗിക്കുന്നതിൽ നിയന്ത്രണം ആവശ്യമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും ആസൂത്രണ ബോർഡ് മുൻ ഉപാധ്യക്ഷനുമായ പ്രഫ. പ്രഭാത് പട്നായിക്. ഉന്നതവിദ്യാഭ്യാസ കൗൺസിൽ കേരള സർവകലാശാല സെനറ്റ് ചേംബറിൽ 'വികസനം' എന്ന വിഷയത്തിൽ സംഘടിപ്പിച്ച കൊേളാക്കിയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാേങ്കതികവിദ്യയിലെ മാറ്റം കാർഷികമേഖലയിൽ കൊണ്ടുവരണം. എന്നാൽ, അതിൽ നിയന്ത്രണം ആവശ്യമാണ്. അനിയന്ത്രിതമായ സാേങ്കതികവിദ്യയുടെ പ്രയോഗമാണ് രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായതിൽ പ്രധാന പങ്കുവഹിച്ചത്. രാജ്യത്ത് നടപ്പാക്കിയ നവലിബറൽ നയങ്ങളാണ് സാേങ്കതികവിദ്യയുടെ ഉപയോഗം കാർഷികമേഖലയിൽ നടപ്പാക്കുന്നതിലെ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞത്. ഉയർന്ന സാമ്പത്തിക വളർച്ചക്കൊപ്പം തൊഴിലില്ലായ്മയും ദാരിദ്ര്യവും വർധിക്കുകയാണ് ചെയ്തത്. ചെറുകിട ഉൽപാദനമേഖലയുടെ പുനരുജ്ജീവനം തൊഴിലില്ലായ്മക്കും ദാരിദ്ര്യലഘൂകരണത്തിനുമുള്ള പ്രതിവിധി കൂടിയാണെന്നും പ്രഭാത് പട്നായിക് പറഞ്ഞു. രാജ്യത്തെ വികസന സങ്കൽപത്തിൽ നെഹ്റു മുന്നോട്ടുവെച്ച തന്ത്രങ്ങൾ പൂർണമായും എതിർദിശയിലേക്ക് മാറ്റപ്പെട്ടിരിക്കുകയാണെന്ന് പ്രഫ. ഉത്സാ പട്നായിക് പറഞ്ഞു. കേരള ചരിത്ര ഗവേഷണ കൗൺസിൽ ചെയർമാൻ പ്രഫ. മൈക്കിൾ തരകൻ അധ്യക്ഷതവഹിച്ചു. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ, മെംബർ സെക്രട്ടറി ഡോ. രാജൻ വർഗീസ് എന്നിവരും സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story