Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകന്നിമേൽ ചേരി ഉത്സവം...

കന്നിമേൽ ചേരി ഉത്സവം ഇന്ന്

text_fields
bookmark_border
കൊല്ലം: ഉളിയക്കോവിൽ ദുർഗ ദേവി ക്ഷേത്രത്തിലെ പൂരം ഉത്രം മഹോത്സവത്തോടനുബന്ധിച്ച് കന്നിമേൽ ചേരി നടത്തുന്ന ഉത്സവം ചൊവ്വാഴ്ച നടക്കുമെന്ന് കൺവീനർ എ. പ്രദീപ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. പിന്നണി ഗായകൻ മധു ബാലകൃഷ്‌ണൻ, ബാഹുബലി ഫെയിം സിംഗർ നയന നായർ എന്നിവർ നയിക്കുന്ന 'സംഗീതമഞ്ജരി 2018', ചെട്ടിക്കുളങ്ങര കുത്തിയോട്ടം, മേജർ സെറ്റ് കഥകളി എന്നിവ ഉണ്ടായിരിക്കും. ഉത്സവത്തോടനുബന്ധിച്ച് മയ്യനാട് എസ്.എസ് സമിതിയിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യും. പ്രായാധിക്യത്താൽ അശരണരും അവശരുമായ വയോജനങ്ങൾ, ഓട്ടിസം ബാധിച്ചവർ, ഭിന്നശേഷിക്കാർ, അനാരോഗ്യമുള്ളവർ എന്നിവരിൽ ദുർബല വിഭാഗത്തിൽപ്പെട്ട അഞ്ചുപേർക്ക് ഒരുവർഷം പ്രതിമാസം 1200 രൂപ വീതം പെൻഷൻ നൽകുന്ന പദ്ധതിക്ക് തുടക്കംകുറിക്കും. രാത്രി ഏഴിന് നടക്കുന്ന പദ്ധതി ഉദ്ഘാടനത്തിന് മേയർ വി. രാജേന്ദ്രബാബു ഭദ്രദീപം കൊളുത്തും. ഉളിയക്കോവിൽ ആർ.ബി ബാങ്കേഴ്‌സ് എം.ഡി ആർ. പ്രകാശൻപിള്ള ഉദ്ഘാടനം നിർവഹിക്കും. അനീഷ്കുമാർ. ആർ, രാജേഷ് തുരുത്തേൽ, ആർ. ദേവകുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story