Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർക്കാർ സഹായമുള്ള...

സർക്കാർ സഹായമുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും സംവരണം വേണം -^മന്ത്രി കെ. രാജു

text_fields
bookmark_border
സർക്കാർ സഹായമുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും സംവരണം വേണം --മന്ത്രി കെ. രാജു ശാസ്താംകോട്ട: സംസ്ഥാന സർക്കാറിൽനിന്ന് ഏതെങ്കിലും വിധത്തിൽ സഹായം ലഭിക്കുന്ന മുഴുവൻ സ്വകാര്യ സ്ഥാപനങ്ങളിലും പട്ടിക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തണമെന്ന് മന്ത്രി കെ. രാജു. സാമൂഹികനീതി നടപ്പാകണമെങ്കിൽ ജനസംഖ്യാനുപാതിക സംവരണം നടപ്പാക്കണം. കേരള പുലയർ മഹാസഭ കുന്നത്തൂർ താലൂക്ക് സമ്മേളനം ശാസ്താംകോട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ല സെക്രട്ടറി ഉഷാലയം ശിവരാജൻ, പ്രസിഡൻറ് തട്ടാശ്ശേരി രാജൻ, കെ.കെ. അർജുനൻ, ടി. ദേവരാജൻ, പി. ശിവൻ, ഉഷാ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story