Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംസ്ഥാനത്ത്...

സംസ്ഥാനത്ത് അക്രമരാഷ്​ട്രീയം അവസാനിപ്പിക്കണം ^യൂത്ത് ലീഗ്

text_fields
bookmark_border
സംസ്ഥാനത്ത് അക്രമരാഷ്ട്രീയം അവസാനിപ്പിക്കണം -യൂത്ത് ലീഗ് ഓയൂർ: എം.എസ്.എഫ് പ്രവർത്തകൻ സഫീർ കുത്തേറ്റ് മരിച്ച സംഭവത്തിൽ മുസ്ലിം യൂത്ത് ലീഗ് ചടയമംഗലം മണ്ഡലം കമ്മിറ്റിയുടെയും എം.എസ്.എഫി​െൻറയും നേതൃത്വത്തിൽ ഓയൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ചുങ്കത്തറയിൽനിന്ന് ആരംഭിച്ച പ്രകടനം ടൗണിൽ സമാപിച്ചു. ജാസിം, അനസ് മീയന, റമീസ് കാരാളികോണം, അൽ അമീൻ, നിസാമുദ്ദീൻ വട്ടപ്പാറ, തമീമുദ്ദീൻ കടയ്ക്കൽ, ഷുജായ്, നൗഷാദ്, അജാസ്, നജീം എന്നിവർ നേതൃത്വം നൽകി. പ്രതിഷേധയോഗം മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് എം. അൻസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ല ജനറൽ സെക്രട്ടറി അസ്ലഹ് കടയ്ക്കൽ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് വട്ടപ്പാറ നാസുമുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്ത് അക്രമരാഷ്ട്രീയം അവസാനിപ്പിക്കണമെന്നും സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സമാധാനപരമായ പൊതുപ്രവർത്തനം നടത്തുന്ന ലീഗ് രാഷ്ട്രീയത്തെ ചോദ്യം ചെയ്യാൻ ഇടതുകക്ഷികൾക്ക് ആവില്ലെന്നും ഇത്തരം പ്രവൃത്തി ആവർത്തിച്ചാൽ ശക്തമായ പ്രതികരണമുണ്ടാകുമെന്നും യോഗം വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story