Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇരട്ടനീതി രാജ്യത്തിന്...

ഇരട്ടനീതി രാജ്യത്തിന് കളങ്കം –കെ.എം.വൈ.എഫ്

text_fields
bookmark_border
കൊല്ലം: പൗരന്മാർക്ക് മതത്തി​െൻറയും ജാതിയുടെയും അടിസ്ഥാനത്തിൽ ഇരട്ടനീതി നടപ്പാക്കുന്നത് രാജ്യത്തി​െൻറ യശസ്സിന് തീരാകളങ്കമാണെന്ന് കെ.എം.വൈ.എഫ് സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. എം.എം. അക്ബറി​െൻറ അറസ്റ്റ് ഇത്തരം സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. കടുത്ത വർഗീയ വിദ്വേഷം വമിക്കുന്ന പ്രഭാഷണവും പ്രസ്താവനകളും നടത്തുന്നവർക്ക് സ്വൈരവിഹാരത്തിന് വഴിയൊരുക്കുകയും മതപ്രബോധനം നടത്തുന്നവരെ കള്ളക്കേസിൽ കുടുക്കുകയും ചെയ്യുന്നത് അപലപനീയമാണ്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറി​െൻറ വഴിയേ സംസ്ഥാന സർക്കാറും നീങ്ങുന്നത് കേരളീയ സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. അഗളിയിലെ മധുവി​െൻറ കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ പ്രതികളെയും പിടികൂടി മാതൃകപരമായ ശിക്ഷ ഉറപ്പുവരുത്താൻ സർക്കാർ ജാഗ്രത കാട്ടണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വർധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. സംസ്ഥാന പ്രസിഡൻറ് കെ.എഫ്. മുഹമ്മദ് അസ്ലം മൗലവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി കടയ്ക്കൽ ജുനൈദ് പ്രമേയം അവതരിപ്പിച്ചു. ഇലവുപാലം ഷംസുദ്ദീൻ മന്നാനി, നൗഷാദ് മാങ്കാംകുഴി, എ.വൈ. ഷിജു, കെ.പി. മുഹമ്മദ് തൗഫീഖ് മൗലവി, പി.എ. ശരീഫുദ്ദീൻ മൗലവി, നിസാമുദ്ദീൻ കുടവൂർ, ജഅഫർ വെങ്ങല്ലൂർ, അൽ അമീൻ റഹ്മാനി, കണ്ണനല്ലൂർ നാഷിദ് ബാഖവി, ജെ.എം. നാസറുദ്ദീൻ, എ.എം. യൂസുഫുൽ ഹാദി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story