Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമദ്യനയത്തിനെതിരെ...

മദ്യനയത്തിനെതിരെ ബഹുജനമുന്നേറ്റവുമായി മദ്യവിരുദ്ധ ജനകീയ മുന്നണി

text_fields
bookmark_border
*മാർച്ച് 14വരെ ജില്ലകളിൽ കൺവെൻഷൻ സംഘടിപ്പിക്കും തിരുവനന്തപുരം: സർക്കാർ മദ്യനയത്തിനെതിരെ ബഹുജന മുന്നേറ്റവുമായി കേരള മദ്യവിരുദ്ധ ജനകീയ മുന്നണി. സർക്കാറി​െൻറ മദ്യവ്യാപന നയം തിരുത്തണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച മുതൽ മാർച്ച് 14വരെ ജില്ലകളിൽ ബഹുജന കൺവെൻഷൻ സംഘടിപ്പിക്കുമെന്ന് മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ചെയർമാൻ ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. മദ്യനയത്തി​െൻറ കാര്യത്തിൽ തെരഞ്ഞെടുക്കപ്പെട്ടവർ കടമ നിർവഹിക്കുന്നില്ല. മദ്യഷാപ്പുകൾ തുറന്നതിനാൽ മയക്കുമരുന്നി​െൻറ ഉപയോഗം കുറഞ്ഞുവെന്നാണ് സർക്കാർ വാദം. എന്നാൽ, കണക്കുകൾ പരിശോധിച്ചാൽ ഇത് അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാകും. ദേശീയപാതകളുടെ പദവി തന്നെ എടുത്തുകളഞ്ഞാണ് ഇവിടെ സർക്കാർ മദ്യവ്യാപന നയം നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാവിലെ 10ന് കണ്ണൂരിലും വൈകീട്ട് നാലിന് കോഴിക്കോട്ടും കൺവെൻഷൻ സംഘടിപ്പിക്കും. മാർച്ച് ഒന്നിന് രാവിലെ 9.30ന് കൽപ്പറ്റ മുനിസിപ്പൽ ടൗൺഹാളിലും വൈകീട്ട് നാലിന് മലപ്പുറത്തും കൺവെൻഷൻ സംഘടിപ്പിക്കും. കൺവെൻഷൻ സംഘടിപ്പിക്കുന്ന മറ്റു സ്ഥലങ്ങൾ: മർച്ച് രണ്ട്- പാലക്കാട്, തൃശൂർ. മാർച്ച് മൂന്ന്- ഇടുക്കി, എറണാകുളം. മാർച്ച് 12- കോട്ടയം, ആലപ്പുഴ. മാർച്ച് 13- പത്തനംതിട്ട, കൊല്ലം. മാർച്ച് 14ന് തിരുവനന്തപുരത്ത് ബഹുജന കൺവെൻഷൻ സമാപിക്കും. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് എം. സൂൈസപാക്യം, കോൺഗ്രസ് നേതാവ് വി.എം. സുധീരൻ തുടങ്ങി സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, മദ്യവിരുദ്ധ ജനകീയ മുന്നണി ഭാരവാഹികളായ വി.എസ്. ഹരീന്ദ്രനാഥ്, ജോൺസൺ ഇടയാറന്മുള, തോമസ് ചെറിയാൻ, എം. മുരളി, ബ്രദർ പീറ്റർ, ജെ. ക്രിസ്തുദാസ്, വൈ. രാജു എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story