Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്​കൂൾ വാർഷികാഘോഷ...

സ്​കൂൾ വാർഷികാഘോഷ സമാപനം

text_fields
bookmark_border
അഞ്ചാലുംമൂട്: ഇഞ്ചവിള ഗവ. എൽ.പി.ജി സ്കൂളി​െൻറ 120ാം വാർഷികാഘോഷ സമാപന സമ്മേളനം എൻ.കെ. േപ്രമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രശേഖരൻപിള്ള അധ്യക്ഷത വഹിച്ചു. ചിറ്റയം ഗോപകുമാർ എം.എൽ.എ പൂർവ അധ്യാപകരെയും ജില്ല പഞ്ചായത്ത് അംഗം ഡോ. കെ. രാജശേഖരൻ തെരഞ്ഞെടുക്കപ്പെട്ട പൂർവവിദ്യാർഥികളെയും ആദരിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം സത്യൻ, വാർഡ് അംഗം രാധാകൃഷ്ണൻ, കൊല്ലം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ മുഹമ്മദ് സിദ്ദീഖ്, ബി.പി.ഒ എ. ജോസഫ്, എക്സൈസ് സി.ഐ ജയരാജ്, ഷാജി, തങ്കച്ചൻ, സരസ്വതി രാമചന്ദ്രൻ, പി.ടി.എ പ്രസിഡൻറ് ഭാജിത നിഷാദ്, എഫ്. ബ്ലയ്സി, സി.എസ്. ഷിനു എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ജെ. ഇന്ദിര സ്വാഗതവും അധ്യാപകൻ എം.കെ. ഇർഫാൻ നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ അവാർഡ് വിതരണം, കുട്ടികളുടെ കലാപരിപാടികൾ എന്നിവയും നടന്നു. വെട്ടിയതോട്, കണ്ണങ്കാട് പാലങ്ങളുടെ അതിർത്തി നിർണയിച്ച് കല്ലിട്ടു ശാസ്താംകോട്ട: നിർദിഷ്ട പെരുമൺ -കണ്ണങ്കാട് റോഡിലെ വെട്ടിയതോട്, കണ്ണങ്കാട്ട് കടവ് പാലങ്ങളുടെ അതിർത്തി നിർണയിച്ച് കല്ലിടുന്ന ജോലി തിങ്കളാഴ്ച ആരംഭിച്ചു. കോവൂർ കുഞ്ഞുമോൻ അതിർത്തി കല്ല് സ്ഥാപിച്ച് സർവേ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കണ്ണങ്കാട്ട് കടവ് പാലത്തിന് 50 കോടിയും വെട്ടിയതോട് പാലത്തിന് അഞ്ച് കോടിയും ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയിരിക്കുകയാണ്. നിർമാണജോലി ഉടൻ തുടങ്ങാനിരിക്കെയാണ് സർവേ ജോലി ആരംഭിച്ചത്. ജില്ല പഞ്ചായത്ത് അംഗം കെ. ശോഭന, പടി: കല്ലട പഞ്ചായത്ത് പ്രസിഡൻറ് ശുഭ, വൈസ് പ്രസിഡൻറ് എൻ. യശ്പാൽ, കലാദേവി, കല്ലാ ഗിരീഷ്, എൻജിനീയർമാരായ ഫൈസൽ, ശ്രീജ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story