Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅതിഥി അധ്യാപകർ...

അതിഥി അധ്യാപകർ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും

text_fields
bookmark_border
തിരുവനന്തപുരം: കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെ ഗസ്റ്റ് അധ്യാപകരുടെ സംഘടനയായ ഓള്‍ കേരള കോളജ് ഗസ്റ്റ് ലക്‌േചഴ്‌സ് യൂനിയന്‍ ചൊവ്വാഴ്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. ഗസ്റ്റ് അധ്യാപകരുടെ സേവന, വേതന വ്യവസ്ഥകളിലെ അപാകതകള്‍ പരിഹരിക്കുന്നതിനായി നിരവധി നിവേദനങ്ങള്‍ നല്‍കിയെങ്കിലും സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനെത്തുടര്‍ന്നാണ് മര്‍ച്ച് നടത്തുന്നതെന്ന് യൂനിയന്‍ ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദിവസവേതനം പ്രതിദിനം 2500 രൂപയാക്കുക, സ്ഥിരാധ്യാപകര്‍ക്കുള്ള എല്ലാ ചട്ടങ്ങളും നിയമങ്ങളും താൽക്കാലികാധ്യാപകര്‍ക്കും ബാധകമാക്കുക, 2016 ജൂണ്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പുതുക്കിയ വേതനം നല്‍കുക, സ്ഥിരാധ്യപകര്‍ക്ക് അനുവദനീയമായ ലീവുകള്‍ താൽക്കാലിക അധ്യാപകര്‍ക്കും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുന്നതെന്ന് എ.കെ.സി.ജി.എൽ.യു സെക്രട്ടറി വി.എം. ദിലീപ് കുമാര്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story