Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചെറുകിട വൈദ്യുതി...

ചെറുകിട വൈദ്യുതി പദ്ധതികൾ പ്രോത്സാഹിപ്പിക്കണം ^മന്ത്രി എം.എം. മണി

text_fields
bookmark_border
ചെറുകിട വൈദ്യുതി പദ്ധതികൾ പ്രോത്സാഹിപ്പിക്കണം -മന്ത്രി എം.എം. മണി തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ചെറുകിട വൈദ്യുതി പദ്ധതികളും സോളാർ, വിൻറ് എനർജികളും പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി എം.എം. മണി. അക്ഷയ ഉൗർജ ഉത്സവത്തി​െൻറ ഭാഗമായി നടന്നുവരുന്ന അക്ഷയ ഉൗർജ കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂളുകളും കോളജുകളും പൊതുസ്ഥാപനങ്ങളും സൗരോർജത്തിനായി ഉപയോഗിക്കാം. പശ്ചിമഘട്ടത്തിലെ ചിലയിടങ്ങളിൽ വിൻറ് മില്ലുകൾ സ്ഥാപിക്കാൻ ആലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനർട്ട് ഡയറക്ടർ ഡോ. ആർ. ഹരികുമാർ, എനർജി മാനേജ്മ​െൻറ് സ​െൻറർ ഡയറക്ടർ ധരേശൻ ഉണ്ണിത്താൻ, ഡോ. ബാബു അമ്പാട്ട്, ഡോ. ടി. സാബു എന്നിവർ സംസാരിച്ചു. 28ന് നടക്കുന്ന അക്ഷയ ഉൗർജ കോൺഗ്രസിൻറെ സമാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story