Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആറ്റുകാൽ പൊങ്കാലക്ക്...

ആറ്റുകാൽ പൊങ്കാലക്ക് മൂന്നുദിവസം

text_fields
bookmark_border
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്ക് മൂന്നുദിവസം അവശേഷിക്കെ -തലസ്ഥാനത്തേക്ക് ഭക്തരുടെ ഒഴുക്ക് തുടങ്ങി. പണികൾ പൂർത്തിയാക്കാൻ വിവിധ വകുപ്പുകളും കഠിനപരിശ്രമത്തിലാണ്. എല്ലാ റോഡും ആറ്റുകാലിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. വൈദ്യുത ദീപാലങ്കാരങ്ങളാൽ കമനീയമാണ് ആറ്റുകാലും പരിസരവും. വെള്ളിയാഴ്ച നടക്കുന്ന പൊങ്കാല സമർപ്പണത്തിനായി ദൂരസ്ഥലങ്ങളിൽനിന്ന് നിരവധി ഭക്തരാണ് നഗരത്തിൽ എത്തിത്തുടങ്ങിയത്. ക്ഷേത്രത്തിന് സമീപത്തായി പൊങ്കാല അർപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. നഗരത്തിലെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളാണ് ഇവരുടെ ആശ്രയം. ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്നും ജില്ലക്ക് പുറത്തുനിന്നും ഭക്തർ ബുധനാഴ്ചയോടെ എത്തിച്ചേരും. തുടർന്ന് പല ഭാഗങ്ങളിലും അടുപ്പുകൾ നിരക്കും. ഭക്തർക്ക് ആവശ്യമായ മൺകലങ്ങൾ ഉൾപ്പെടെ പൊങ്കാല സാധനങ്ങളുമായി കച്ചവടക്കാർ നഗരത്തിൽ നിരന്നുകഴിഞ്ഞു. ഉത്സവമേഖലകളിൽ എല്ലാ അടിസ്ഥാനസൗകര്യവും ഒരുക്കാൻ തീവ്രശ്രമം തുടരുകയാണ്. പരാതിയില്ലാതെ പണികൾ പൂർത്തിയാക്കാൻ വിവിധ വകുപ്പുകൾ ഇന്നലെയും തിരക്കിലായിരുന്നു. റോഡുകൾ പലയിടത്തും തകർന്ന അവസ്ഥതയിലാണെങ്കിലും മരാമത്ത് പണികൾ അവസാനഘട്ടത്തിലാണ്. ഓടകളുടെ ശുചീകരണം ഭൂരിഭാഗവും പൂർത്തീകരിച്ചു. ശുദ്ധജലം ലഭ്യമാക്കാനുള്ള ജല അതോറിറ്റിയുടെ പദ്ധതി ഉടൻ പൂർത്തിയാകും. ഇതനുസരിച്ച് ടാപ്പുകൾ ബുധനാഴ്ചയോടെ വിവിധ പോയൻറുകളിൽ സ്ഥാപിക്കും. ഐരാണിമുട്ടം, കല്ലടിമുഖം ടാങ്കുകളിൽ ജലം ശേഖരിച്ചാണ് ജലവിതരണം. ഏറെ പരാതി ഉയർന്ന സ്വീവേജ് വകുപ്പി​െൻറ പണികളും പുരോഗമിക്കുന്നു. സുരക്ഷ ഒരുക്കുന്നതി​െൻറ ആദ്യഘട്ടമായ പൊലീസ് സംവിധാനവും ശക്തമാണ്. എഴുന്നൂറിലധികം പൊലീസുകാരാണ് ക്ഷേത്രപരിസരത്ത് കാവലൊരുക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നിരീക്ഷണം. പാർക്കിങ്ങിന് ആവശ്യമായ ക്രമീകരണങ്ങളും പൊലീസ് ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതോടൊപ്പം സന്നദ്ധ സംഘടനകളും റസിഡൻസ് അസോസിയേഷനുകളും എല്ലാവിധ സഹായവുമായി രംഗത്തുണ്ട്. പൊങ്കാല ക്രമീകരണങ്ങൾ വിശകലനം ചെയ്യാനുള്ള അവസാനഘട്ട യോഗം ബുധനാഴ്ച ക്ഷേത്രത്തിൽ നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story