Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസമ്പൂർണ ഹരിത...

സമ്പൂർണ ഹരിത പൊങ്കാലക്കുള്ള തയാറെടുപ്പുമായി നഗരസഭ

text_fields
bookmark_border
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഇത്തവണ പൂർണമായും ഹരിതചട്ട പ്രകാരം നടപ്പാക്കാനുള്ള നടപടികളുമായി നഗരസഭ. പൊങ്കാലക്കായി എത്തുന്ന ഭക്തജനങ്ങൾ ഭക്ഷണം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനുമായി സ്റ്റീൽപാത്രവും സ്റ്റീൽ ഗ്ലാസും ഒപ്പം കരുതണമെന്ന സന്ദേശം ശുചിത്വമിഷനുമായി ചേർന്ന് സംസ്ഥാനത്താകെ എത്തിച്ചിട്ടുണ്ട്. ഈ സന്ദേശം നൽകുന്ന നോട്ടീസുകൾ, ബോർഡുകൾ, സ്റ്റിക്കറുകൾ എന്നിവയും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള ഉച്ചഭാഷിണികളിലൂടെയും ഹരിതചട്ട സന്ദേശം നൽകിവരുന്നുണ്ട്. ഇതിന് പുറമേ നഗരസഭയുടെ ഹരിതസേന പ്രവർത്തകർ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അന്നദാനവും കുടിവെള്ള വിതരണവും നടത്തുന്ന സംഘടനകളെയും വ്യക്തികളെയും നേരിട്ട് ഹരിതചട്ടം സംബന്ധിച്ച വിവരം നൽകുകയും നഗരസഭ സംഘടിപ്പിച്ചിട്ടുള്ള ഹരിതചട്ട മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള എൻട്രി ഫോം പൂരിപ്പിച്ചുവാങ്ങുകയും ചെയ്യുന്നുണ്ട്. അന്നദാനം നടത്തുന്നവരുടെയും കുടിവെള്ള വിതരണം നടത്തുന്നവരുടെയും യോഗം ബുധനാഴ്ച രാവിലെ 10ന് നഗരസഭ കൗൺസിൽ ലോഞ്ചിൽ മേയർ വിളിച്ചുചേർത്തിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരും യോഗത്തിൽ പങ്കെടുക്കണമെന്ന് മേയർ അറിയിച്ചു. അന്നദാനവും കുടിവെള്ള വിതരണവും നടത്തുന്ന വ്യക്തികളും സംഘടനകളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആഹാരസാധനങ്ങളും കുടിവെള്ളവും ഭക്തജനങ്ങൾ കൊണ്ടുവരുന്ന പാത്രങ്ങളിൽ മാത്രം നൽകുക, ഭക്ഷണ പാനീയ വിതരണത്തിന് ഡിസ്പോസിബിൾ പ്ലാസ്റ്റിക് /ടെട്രാപാക്/ തെർമോകോൾ പാത്രങ്ങളും കപ്പുകളും ഒഴിവാക്കുക, ഭക്ഷണപ്പൊതികൾക്ക് വാഴയിലയോ പ്രകൃതി സൗഹൃദ വസ്തുക്കളോ മാത്രം ഉപയോഗിക്കുക. പാനീയ വിതരണത്തിന് സ്റ്റീൽ ഗ്ലാസ്/പുനരുപയോഗിക്കാവുന്ന ഗ്ലാസ് മാത്രം ഉപയോഗിക്കുക, പ്ലാസ്റ്റിക് കാരിബാഗുകളുടെയും നോൺ-വോവൻ പോളിേപ്രാപ്പിലിൻ കാരിബാഗുകളുടെയും ഉപയോഗം ഒഴിവാക്കുക, ഭക്ഷണം പാകംചെയ്യുന്ന ഇടങ്ങളിൽ ശുചിത്വം പാലിക്കുക, സോക്പിറ്റ് നിർമിച്ച് മലിനജലം അതിലേക്ക് ഒഴുക്കുകയോ ഖരമാലിന്യം അരിച്ചുമാറ്റിയതിനുശേഷം മലിനജലം മാത്രം അടുത്തുള്ള ഓടയിലേക്ക് തിരിച്ചുവിടുകയോ ചെയ്യുക, പൊങ്കാലക്ക് ശേഷം അവശേഷിക്കുന്ന മാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിനും നഗരശുചീകരണത്തിനും നഗരസഭയുമായി സഹകരിക്കുക, അലങ്കാരങ്ങളിൽ ഫ്ലക്സ് ബാനറുകളും പ്ലാസ്റ്റിക്/തെർമോകോൾ /സൺപാക്ക് മുതലായവ ഒഴിവാക്കുക, ഭക്തജനങ്ങളിൽ ശുചിത്വവബോധം ഉറപ്പാക്കുന്നതിന് ആവശ്യമായ അറിയിപ്പുകൾ ഉച്ചഭാഷിണിയിലൂടെ നൽകുക.
Show Full Article
TAGS:LOCAL NEWS 
Next Story