Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർവമത സാംസ്കാരിക...

സർവമത സാംസ്കാരിക സമ്മേളനം

text_fields
bookmark_border
പൂന്തുറ: രാജ്യത്ത് നിലനിർത്തേണ്ടത് മതസൗഹാർദമാണെന്നും അത് ഇന്ത്യയുടെ ബഹുസ്വരതക്ക് പോറലുണ്ടാക്കാത്ത രീതിയിൽ മുന്നോട്ടു കൊണ്ടുപോണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബീമാപള്ളി ദർഗാ ഷെരീഫ് ഉറൂസി​െൻറ സമാപനത്തോടനുബന്ധിച്ച് നടന്ന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഗൾ രാജാക്കന്മാർ ഭരിച്ചകാലത്ത് വേണമെങ്കിൽ രാജ്യത്തെ മുസ്ലിം രാജ്യമാക്കി മാറ്റാൻ കഴിയുമായിരുെന്നങ്കിലും അവർ അതിന് ശ്രമിക്കാതെ ബഹുസ്വരത കാത്തുസൂക്ഷിച്ച് മുന്നോട്ടു കൊണ്ടുപോവുകയായിരുന്നു. അതുപോലെ ക്രൈസ്‌തവർ രാജ്യത്ത് കടന്നുവന്നപ്പോഴും മതം അടിച്ചേൽപിക്കാൻ ശ്രമിച്ചില്ല. ഹിന്ദുമതവും രാജ്യത്ത് മതസൗഹാർദം കാത്തുസൂക്ഷിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബീമാപള്ളി മുസ്ലിം ജമാഅത്ത് പ്രസിഡൻറ് യു. ഗുലാം മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ശശി തരൂർ, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, ഒ. രാജഗോപാൽ, ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഫാ. യൂജിൻ എച്ച്. പെരേര എന്നിവർ പങ്കെടുത്തു. ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്ന നിർധനരായ രോഗികൾക്ക് സാമ്പത്തിക സഹായവും വിതരണം ചെയ്തു. രാത്രി നടന്ന മത പ്രഭാഷണത്തിനു ശേഷം പള്ളി അങ്കണത്തിൽ നിന്ന് ചീഫ് ഇമാം അൽഹാജ് ഹസൻ അഷറഫിഫാളിൽ ബാഖവിയുടെ പ്രത്യേക പ്രാർഥനയോടെ ആരംഭിച്ച പട്ടണ പ്രദക്ഷിണം ബീമാപള്ളി ജോനക പൂന്തുറ പത്തേക്കർ വഴി ബീമാപള്ളി കോമ്പൗണ്ടിൽ തിരികെയെത്തി. അന്നദാനത്തോടെയാണ് 10 ദിവസം നീണ്ട ഉറൂസ് മഹോത്സവത്തിന് സമാപനമായത്. വൻ ഭക്തജനത്തിരക്കാണ് ഇന്നലെ വൈകീട്ട് ഉണ്ടായത്. ഉറൂസി​െൻറ സമാപനത്തോടനുബന്ധിച്ച് ജില്ല കലക്ടർ കെ. വാസുകി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വിൻസൻറ് എം.എൽ.എ എന്നിവർ വൈകീട്ട് പള്ളി സന്ദർശിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി ബീമാപള്ളിയിലേക്ക് പ്രത്യേക സർവിസ് നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story