Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആയുർവേദാചാര്യൻ ഡോ....

ആയുർവേദാചാര്യൻ ഡോ. വി.പി. സിദ്ധനെ അനുസ്​മരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ഇളംതലമുറ തങ്ങളുടെ ആചാര്യനായ ആയുർവേദ ശാസ്ത്രരംഗത്ത് സമഗ്രസംഭാവനകൾ നൽകിയ വി.പി. സിദ്ധനെ അനുസ്മരിച്ചു. സൊസൈറ്റി ഫോർ പ്രൊട്ടക്ഷൻ ഒാഫ് ആയുർവേദയുടെ ആഭിമുഖ്യത്തിൽ മെഡിമിക്സ് നിർമാതാക്കളായ എ.വി.എ ചോലയിൽ ഹെൽത്ത് കെയർ ൈപ്രവറ്റ് ലിമിറ്റഡി​െൻറ സഹകരണത്തോടെ നടന്ന അനുസ്മരണ ചടങ്ങ് സി.കെ. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്പാ അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. കെ. േജാസ്കുമാർ, ഡോ. വി.പി. സിദ്ധൻ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ആയുർവേദ വിദ്യാഭ്യാസ ഡയറക്ടർ ഡോ. സി. ഉഷാകുമാരി, സ്റ്റേറ്റ് മെഡിസിനൽ പ്ലാൻറ് ബോർഡ് സി.ഇ.ഒ ഡോ. കെ. രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി. സ്പാ പ്രസിഡൻറ് ബിജുകുമാർ ആയുർമഠത്തി​െൻറ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്പാ രക്ഷാധികാരി േഡാ. കെ.പി. ശ്രീകുമാരിയമ്മ, എ.എം.എ.െഎ സംസ്ഥാന പ്രസിഡൻറ് ഡോ. സി.ഡി. ലീന എന്നിവർ സംസാരിച്ചു. സ്പാ വൈസ് പ്രസിഡൻറ് ഡോ. സ്മിതാ എസ്. ശിവൻ സ്വാഗതവും സെക്രട്ടറി ശശി ബാലകൃഷ്ണൻ ഉണ്ണി നന്ദിയും പറഞ്ഞു. ഡോ. വി.പി. സിദ്ധ​െൻറ സ്മരണാർഥം സംസ്ഥാന തലത്തിൽ ആയുർവേദ വിദ്യാർഥികൾക്കായി നടത്തിയ പ്രബന്ധരചന മത്സരത്തിെല വിജയികൾക്ക് എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്തു. അർബുദ ചികിത്സ-ആയുർവേദ സാധ്യതകൾ എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധരചന മത്സരത്തിൽ നജ്മാമോൾ. കെ (വി.പി.എസ്.വി ആയുർവേദ കോളജ്, കോട്ടയ്ക്കൽ), വിസ്മയ വിജയൻ (ഗവ. ആയുർവേദ കോളജ്, തിരുവനന്തപുരം), മുഹമ്മദ്. വി.കെ (ഗവ. ആയുർവേദ കോളജ്, തിരുവനന്തപുരം) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളും ദീപ്തി. പി (വി.പി.എസ്.വി ആയുർവേദ കോളജ്, കോട്ടയ്ക്കൽ), കാവ്യ എസ്. ജയൻ (മന്നം ആയുർവേദ കോളജ്, പന്തളം), ബിനോ. ആർ.എൽ (ഗവ. ആയുർവേദ കോളജ്, തിരുവനന്തപുരം), ജിൻസി ആൻ മാത്യു ((മന്നം ആയുർവേദ കോളജ്, പന്തളം), നിഖില കൃഷ്ണൻ (ഗവ. ആയുർേവദ കോളജ്, കണ്ണൂർ), വി.വി. അതുല്യ(എം.വി.ആർ. ആയുർവേദ കോളജ്, പറശ്ശിനിക്കടവ്) എന്നിവർ പ്രോത്സാഹന സമ്മാനങ്ങളും ഏറ്റുവാങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story