Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിരുവല്ലം മുതല്‍ ചാക്ക ...

തിരുവല്ലം മുതല്‍ ചാക്ക വരെയുള്ള റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു

text_fields
bookmark_border
മുന്‍കരുതല്‍ ഒരുക്കാതെയുള്ള നിർമാണപ്രവര്‍ത്തനങ്ങളാണ് അപകടങ്ങൾ സൃഷ്ടിക്കുന്നതെന്ന് ആക്ഷേപം സിഗ്നല്‍ സംവിധാനമോ ട്രാഫിക് പൊലീസി​െൻറ സേവനമോ ദിശസൂചന ബോര്‍ഡുകളോ ഇല്ല പൂന്തുറ: ബൈപാസ് നിർമാണം നടക്കുന്ന തിരുവല്ലം മുതല്‍ ചാക്ക വരെയുള്ള റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത് ആശങ്ക ഉയര്‍ത്തുന്നു. മുന്‍കരുതല്‍ ഒരുക്കാതെയുള്ള നിർമാണപ്രവര്‍ത്തനങ്ങളാണ് അപകടങ്ങൾ സൃഷ്ടിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ കുമരിച്ചന്ത ജങ്ഷനില്‍ മാത്രം നടന്നത് അമ്പതിലധികം ചെറുതും വലുതുമായ അപകടങ്ങളാണ്. ചില ജീവനുകള്‍ പൊലിഞ്ഞപ്പോള്‍ മറ്റു ചിലര്‍ മരണത്തില്‍നിന്ന് തലനാരിഴ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്. ഒരുവര്‍ഷത്തിനിടെ ചാക്ക മുതല്‍ കോവളം വരെയുള്ള റോഡില്‍ പൊലിഞ്ഞത് 32 പേരുടെ ജീവനുകളാണ്. സിഗ്നല്‍ സംവിധാനമോ ട്രാഫിക് പൊലീസി​െൻറ സേവനമോ ദിശസൂചന ബോര്‍ഡുകളോ റോഡില്‍ ഇല്ല. ഇതുകാരണം ദൂരെ സ്ഥലങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ തെറ്റായ ദിശയിലേക്ക് പെെട്ടന്ന് കയറുന്നതാണ് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ഇൗ ഭാഗങ്ങളിലെ സർവിസ് റോഡുകളുടെ പണികള്‍ എകദേശം പൂര്‍ത്തിയായെങ്കിലും കച്ചവടക്കാര്‍ സർവിസ് റോഡുകള്‍ കൈയേറി സാധനങ്ങളും വാഹനങ്ങളും ഇറക്കിെവച്ചിരിക്കുന്നത് കാരണം ചെറിയ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഇതിനെതിരെ നാട്ടുകാര്‍ നിരവധിതവണ പൊലീസില്‍ പരാതികള്‍ അറിയിച്ചെങ്കിലും പൊലീസ് ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ബീമാപള്ളിയിലേക്കും നഗരത്തിലേക്കുമുള്ള വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നുപോകാനുള്ള കുമരിച്ചന്ത ജങ്ഷനില്‍ അടിയന്തരമായി മേല്‍പാലമോ അടിപാതയോ നിര്‍മിച്ചിെല്ലങ്കില്‍ ഇവിടം ബൈപാസി​െൻറ സ്ഥിരം അപകടകേന്ദ്രമായി മാറും. കുമരിച്ചന്ത ജങ്ഷനില്‍ ഗതാഗതനിയന്ത്രണത്തിന് സ്ഥിരമായി പൊലീസ് സംവിധാനങ്ങള്‍ ഇല്ലാത്തതും അപകടങ്ങള്‍ പെരുകാന്‍ കാരണമാകുന്നു. പ്രതിദിനം സ്കൂൾ കുട്ടികള്‍ അടക്കം നൂറുകണക്കിന് കാല്‍നടയാത്രക്കാരാണ് ഇതിലൂടെ റോഡ് മുറിച്ചുകടക്കുന്നത്. ഇരുവശങ്ങളില്‍നിന്നും വാഹനങ്ങള്‍ അമിതവേഗത്തിലാണ് പായുന്നത്. ഇതിനിടയില്‍ ബൈപാസ് മുറിച്ച് ചെറിയ റോഡില്‍നിന്നുമുള്ള വാഹനങ്ങളും ഗതാഗത ക്രമീകരണമില്ലാത്തതിനാൽ റോഡിലേക്ക് കയറുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു. ഇതിനിടയിലൂടെവേണം വീതിയുള്ള ആറ് വരിപ്പാത മുറിച്ച് കാല്‍നടയാത്രക്കാര്‍ക്ക് കടേക്കണ്ടത്. ബൈപാസിന് ഇത്രയും വീതിയുള്ളതിനാല്‍ ഇവിടെ മേല്‍പാലമോ അടിപാതയോ വേണമെന്ന് നാട്ടുകാര്‍ നേരത്തേതന്നെ ആവശ്യമുന്നയിച്ചിരുന്നെങ്കിലും നാഷനല്‍ ഹൈവേ അതോറിറ്റി ഇത് മുഖവിലക്ക് എടുത്തില്ല. കുമരിച്ചന്ത ജങ്ഷനില്‍ മേല്‍പാലമോ അടിപാതയോ ബദല്‍ സംവിധാനമോ ഒരുക്കണമെന്നാവശ്യപ്പെട്ട് സമരങ്ങളുമായി രംഗത്തിറങ്ങാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍.
Show Full Article
TAGS:LOCAL NEWS 
Next Story