Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമടവൂർ എൻ.എസ്.എസ്...

മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ ഹൈടെക്കിലേക്ക്

text_fields
bookmark_border
കിളിമാനൂർ: പൊതു വിദ്യാഭ്യാസ യജ്ഞത്തി​െൻറ ഭാഗമായി മടവൂർ എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി ക്ലാസുകൾ സമ്പൂർണ ഹൈടെക് ആകുന്നു. ഇതി​െൻറ ഭാഗമായി ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ എല്ലാ ക്ലാസ് റൂമുകളും മാനേജ്മ​െൻറ് സഹായത്തോട ഹൈടെക് പദ്ധതിക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ച തരത്തിൽ രൂപകൽപന ചെയ്തു. വിദ്യാഭ്യാസ വകുപ്പി​െൻറ പരിശോധനക്കു ശേഷം ഗവൺമ​െൻറ് തലത്തിൽനിന്ന് 19 ക്ലാസ് മുറികൾക്ക് ലാപ്ടോപ്, പ്രൊജെക്ടർ, മറ്റ് അനുബന്ധ സാമഗ്രികൾ എന്നിവ ലഭിച്ചു. ജില്ലയിലെ എയ്ഡഡ് സ്കൂളുകളിൽ ഹൈടെക് പദ്ധതിയിൽ ഉൾപ്പെട്ട് ഇത്രയും ക്ലാസ് മുറികൾക്ക് ആദ്യപദ്ധതിയിൽതന്നെ സാമഗ്രികൾ ലഭിക്കുന്നത് മടവൂരിനാണ്. സ്കൂൾ ലൈബ്രറി നവീകരിക്കുന്നതിന് പി.ടി.എയും പൂർവ വിദ്യാർഥി സംഘടനകളും ധനസഹായം നൽകി. 2016-17ലെ മികച്ച പി.ടി.എക്കുള്ള ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ല, തിരുവനന്തപുരം റവന്യൂ ജില്ല അവാർഡുകൾ സ്കൂളിന് ലഭിച്ചിരുന്നു. അവാർഡ് തുകകൾ ക്ലാസ് റൂം വൈദ്യുതീകരണത്തിനും അസംബ്ലി പ്ലാറ്റ് േഫാം നിർമാണത്തിനും പൂന്തോട്ട നിർമാണത്തിനും ലൈബ്രറി നവീകരണത്തിനുമായി നൽകി. സ്കൂളി​െൻറ അമ്പത്തിയാറാമത് വാർഷിക സമ്മേളനത്തി​െൻറ ഉദ്ഘാടനവും സമ്പൂർണ ഹൈടെക് ക്ലാസ് റൂമുകളുടെ പ്രഖ്യാപനവും കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ ഷൈജു ദേവ് നിർവഹിച്ചു. അവാർഡ് വിതരണം പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ ബാല ചന്ദ്രനും സ്റ്റുഡൻറ് പൊലീസ് കാഡറ്റ് ആദ്യ ബാച്ചി​െൻറ പാസിങ് ഔട്ട് പരേഡ് സ്വീകരിക്കൽ പള്ളിക്കൽ സബ് ഇൻസ്പെക്ടർ ശ്യാംജിയും നിർവഹിച്ചു. സർവിസിൽനിന്ന് വിരമിക്കുന്ന ചിത്രകലാധ്യാപകൻ ജെ. ശാന്തകുമാരക്കുറുപ്പിനെ സമ്മേളനത്തിൽ ആദരിച്ചു. പി.ടി.എ പ്രസിഡൻറ് കെ. സുചീന്ദ്രൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ്. സജീന, വാർഡ് മെംബർ കെ. ശശി, സ്കൂൾ മാനേജർ ജി.കെ. ശശാങ്കൻ നായർ, മദർ പി.ടി.എ പ്രസിഡൻറ് ബി. ഷീജ, സ്റ്റാഫ് സെക്രട്ടറി എം. തമീമുദ്ദീൻ, സ്കൂൾ ചെയർമാൻ അക്ഷയ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story