Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിദ്യാർഥികൾക്ക്...

വിദ്യാർഥികൾക്ക് പാഠ്യവിഷയത്തിനപ്പുറമുള്ള അറിവ് ലഭ്യമാക്കണം -^പ്രഫ. രാജൻ ഗുരുക്കൾ

text_fields
bookmark_border
വിദ്യാർഥികൾക്ക് പാഠ്യവിഷയത്തിനപ്പുറമുള്ള അറിവ് ലഭ്യമാക്കണം --പ്രഫ. രാജൻ ഗുരുക്കൾ കാര്യവട്ടം: ബിരുദ ബിരുദാനന്തര വിദ്യാർഥികൾ മുഖ്യ പാഠ്യവിഷയങ്ങളോടൊപ്പം മറ്റ് മേഖലകളിലെയും അറിവ് നേടേണ്ടത് ആവശ്യമാണെന്നും സർവകലാശാല പഠന വിഭാഗങ്ങൾ അതിന് അവസരം ഒരുക്കണമെന്നും കേരള സ്റ്റേറ്റ് ഹയർ എജുക്കേഷൻ കൗൺസിൽ വൈസ് ചെയർമാൻ പ്രഫ. രാജൻ ഗുരുക്കൾ. കേരള സർവകലാശാല മാധ്യമ വിഭാഗത്തി​െൻറ 'ട്രൻഡിങ് ഡിസിപ്ലിനറി കൺവെർജൻസ് ഇൻ മീഡിയ സ്റ്റഡീസ്' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമ വിഭാഗം മേധാവി ഡോ.എം.എസ്. ഹരികുമാർ, സർവകലാശാല സിൻഡിക്കേറ്റ് അംഗം പ്രഫ. പി.എം. രാധാമണി, ബോർഡ് ഓഫ് സ്റ്റഡീസ് (ജേണലിസം) ചെയർമാൻ പ്രഫ. സുഭാഷ് കുട്ടൻ, മാധ്യമവിഭാഗം അധ്യാപകരായ ഡോ. പി. ലാൽമോഹൽ, ജെ. മാഗി എന്നിവർ പങ്കെടുത്തു. ആദ്യദിനത്തിൽ പ്രഫ. ടി.ടി. ശ്രീകുമാർ (ഇഫ്ലു, ഹൈദരാബാദ്), ഡോ. സുജിത് കുമാർ പാറയിൽ (ജെ.എൻ.യു) എന്നിവർ മുഖ്യ പ്രഭാഷണവും വിവിധ സർവകലാശാലകളിൽനിന്നുള്ള അധ്യാപകരും ഗവേഷകരും മാധ്യമ വിദഗ്ധരും സെമിനാർ വിഷയങ്ങളും അവതരിപ്പിച്ചു. മാധ്യമരംഗത്ത് പിൻതുടരുന്ന വ്യവസ്ഥിതികൾ, നൂതന സമ്പ്രദായങ്ങൾ, മാധ്യമ പഠനരംഗത്തെ നവീന ആശയങ്ങൾ എന്നിവ ആസ്പദമാക്കി അഞ്ച് മുഖ്യപ്രഭാഷണങ്ങളും 53 സെമിനാർ വിഷയങ്ങളും മൂന്ന് ദിവസങ്ങളിലായി അവതരിപ്പിക്കും. സെമിനാർ ബുധനാഴ്ച സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story