Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആര്യനാട്-^നെടുമങ്ങാട്​ ...

ആര്യനാട്-^നെടുമങ്ങാട്​ റോഡിൽ അപകടങ്ങൾ പതിവാകുന്നു

text_fields
bookmark_border
ആര്യനാട്--നെടുമങ്ങാട് റോഡിൽ അപകടങ്ങൾ പതിവാകുന്നു ആര്യനാട്: ആര്യനാട്--നെടുമങ്ങാട് റോഡിൽ അപകടങ്ങൾ പതിവാകുന്നു. ഒരുവര്‍ഷത്തിനിടെ പത്തിലേറെ പേരുടെ ജീവനുകളാണ് പൊലിഞ്ഞത്. പരിക്കേറ്റവരും നിരവധി. മേഖലകളില്‍ വേഗത കുറക്കുന്നതിനുള്ള ബോര്‍ഡുകളോ നിയന്ത്രണ സംവിധാനങ്ങളോ ഇല്ലാത്തതാണ് അപകടങ്ങൾ തുടര്‍ സംഭവമാകാൻ കാരണം. കുറ്റിച്ചൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജിഷകൃഷ്ണ​െൻറ ഭർത്താവ് സുനി പെട്രോൾ പമ്പിന് മുൻവശത്തായി നടന്ന ബൈക്കപകടത്തിൽ ഒരാഴ്ച മുമ്പാണ് മരിച്ചത്. നാല് വർഷം മുമ്പ് റോഡ്‌ ആധുനിക രീതിയിൽ ടാർ ചെയ്തതോടെ അപകടങ്ങളുടെ എണ്ണവും വർധിച്ചു. അപകടങ്ങളിൽപെട്ട് ചികിത്സയിലുള്ളവർ നിരവധിയാണ്. ടാർ ചെയ്ത് ഒരു വർഷത്തിനിടെ പുതുക്കുളങ്ങര ബാങ്കിന് സമീപത്തായി ഇരുചക്രവാഹനത്തിൽ ബസിനെ മറികടക്കുന്നതിനിടെ മൂന്ന് വിദ്യാർഥികൾ മരിച്ചു. ഇരുചക്രവാഹനങ്ങളുടെ അമിതമായ വേഗമാണ് പലപ്പോഴും അപകടങ്ങൾക്ക്‌ കാരണം. ആര്യനാട് ജങ്ഷനില്‍ രാവിലെയും വൈകീട്ടും പൊലീസി​െൻറ സേവനം ഇല്ലാത്തത് വിദ്യാർഥികളുടെ അമിത വേഗം വർധിപ്പിക്കുന്നു. ബസിൽ കയറാനായി വിദ്യാർഥികൾ പിറകെ ഓടുന്നതും പതിവാണ്. രണ്ട് മാസത്തിനിടെ മൂന്ന് സ്ത്രീകളും റോഡപകടത്തിൽ മരിച്ചു. മരുമകളോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവേ കാര്യോടിന് സമീപത്തായി വീട്ടമ്മയും പ്രഭാതസവാരിക്കിടെ പിറകിൽനിന്ന് വന്ന ബൈക്കിടിച്ച് അധ്യാപികയും ഉഴമലയ്ക്കൽ ബാങ്ക് ജങ്ഷനിൽ സാരി ബൈക്കിൽ കുരുങ്ങി വീട്ടമ്മയും മരിച്ചു. റോഡി​െൻറ പ്രധാന കവലയിലെങ്ങും അപായസൂചന ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. പെറ്റി തികയ്ക്കാൻ മാത്രമാണ് പൊലീസ് നിരത്തിലിറങ്ങുതെന്ന് ആക്ഷേപമുണ്ട്. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ അപൂർവമായി നടത്തുന്ന വാഹന പരിശോധനയും വരുമാനം വർധിപ്പിക്കുന്നതിനുവേണ്ടി മാത്രമാകുന്നു. വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാനോ, പതിവായി അപകടമേഖലയാകുന്ന പ്രദേശങ്ങളില്‍ മുന്നറിയിപ്പുകള്‍ നല്‍കാനോ അധികൃതര്‍ തയാറാകുന്നില്ല.
Show Full Article
TAGS:LOCAL NEWS 
Next Story