Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅരക്കോടിയുമായി...

അരക്കോടിയുമായി പിടിയിലായ ബി.എസ്.എഫ് കമാൻഡൻറിനെ ജുഡീഷ്യൽ കസ്​റ്റഡിയിൽ വിട്ടു

text_fields
bookmark_border
തിരുവനന്തപുരം: അരക്കോടിയോളം രൂപയുമായി ട്രെയിനിൽ യാത്ര ചെയ്യവെ സി.ബി.ഐ അറസ്റ്റ് ചെയ്ത ബി.എസ്.എഫ് കമാൻഡൻറിനെ അടുത്തമാസം 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പത്തനംതിട്ട സ്വദേശി ജിബു ഡി. മാത്യുവിനെ അരക്കോടി രൂപയുമായി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽെവച്ചാണ് സി.ബി.ഐ പിടികൂടിയത്. അന്താരാഷ്ട്ര കള്ളക്കടത്തുകാരനും കേന്ദ്ര സുരക്ഷാ ഏജൻസികൾ അടക്കം അന്വേഷണം നടത്തുന്ന കേസുകളിലെ പിടികിട്ടാപ്പുള്ളിയുമായ ബിഷു ഷെയ്ക്കുമായി ജിബു ഡി. മാത്യുവിന് ബന്ധമുണ്ടെന്ന് സംശയമുണ്ട്. റിമാൻഡ് കാലാവധി കഴിഞ്ഞതിനെതുടർന്ന് തിങ്കളാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കുകയായിരുന്നു. അപ്പോഴാണ് പ്രതിയെ കോടതി മുറിയിൽെവച്ച് ചോദ്യം ചെയ്യണമെന്ന അപേക്ഷ സി.ബി.ഐ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചത്. ഇതിന് സമ്മതമാണെന്ന് ജിബു ഡി. മാത്യു കോടതിയെ അറിയിച്ചു. തുടർന്ന് സി.ബി.ഐ കോടതി ജഡ്‌ജി നാസർ ആവശ്യം അനുവദിച്ചു. പ്രതിയുടെ ജാമ്യ അപേക്ഷ കഴിഞ്ഞദിവസം ഹൈക്കോടതിയും തള്ളിയിരുന്നു. ജിബു ഡി. മാത്യുവിന് ഇന്ത്യ- -ബംഗ്ലാദേശ് അതിർത്തിയിലെ കള്ളക്കടത്തുകാരുമായി ബന്ധമുണ്ടെന്ന് സി.ബി.ഐ നേരത്തേ കണ്ടെത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story