Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.ടി.ഡി.സി...

കെ.ടി.ഡി.സി എംപ്ലോയീസ്​ ഫെഡറേഷൻ കൂട്ടധർണ നടത്തി

text_fields
bookmark_border
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.ടി.ഡി.സി എംപ്ലോയീസ് ഫെഡറേഷൻ കെ.ടി.ഡി.സി ഹെഡ് ഒാഫിസിന് മുന്നിൽ ധർണ നടത്തി. കെ.ടി.ഡി.സി ജീവനക്കാരുടെ പത്താം ശമ്പള പരിഷ്കരണം അനിശ്ചിതമായി നീണ്ടുപോകുന്നതിന് പരിഹാരം കാണുക, വർഷങ്ങളായി ജോലിനോക്കുന്ന കോൺട്രാക്ട് ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുവേണ്ട ഫലപ്രദമായ നടപടികൾ മാനേജ്മ​െൻറ് ഭാഗത്തുനിന്ന് സ്വീകരിക്കുക, സ്ഥാപനത്തിന് ഗുണകരമല്ലാത്തരീതിയിലുള്ള അന്യായമായ സ്ഥലംമാറ്റങ്ങൾ അവസാനിപ്പിച്ച് വ്യക്തമായ സ്ഥലംമാറ്റ ചട്ടങ്ങൾ നടപ്പിലാക്കുക, ദിവസവേതനക്കാർക്ക് മിനിമം വേതനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ടി.ഡി.സി എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ജി.ആർ. അനിൽ അധ്യക്ഷതവഹിച്ചു. എ.ഐ.ടി.യു.സി നേതാക്കളായ എം. രാധാകൃഷ്ണൻ നായർ, പട്ടം ശശിധരൻ, ഡബ്ല്യു.സി.സി ജില്ല സെക്രട്ടറി ഗോപകുമാർ, സുനിൽ മതിലകം, പി.എസ്. നായിഡു, മോനി, ഷിഹാബ്ദീൻ, ലാലു. വി, ഫെഡറേഷൻ സെക്രട്ടറി സജീദ് ശ്രീജിത്ത്. എസ്.ആർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story