Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശംഖുംമുഖം...

ശംഖുംമുഖം ദേവീക്ഷേത്രത്തിൽ അലങ്കാര ഗോപുരം ഉദ്ഘാടനം

text_fields
bookmark_border
തിരുവനന്തപുരം: ശംഖുംമുഖം ദേവീക്ഷേത്രത്തിനായി ഉദയസമുദ്ര ഹോട്ടൽസ് ഗ്രൂപ് നിർമിച്ച അലങ്കാര ഗോപുരം, ചിത്രമതിൽ, ശിൽപ സമുച്ചയം എന്നിവയുടെ ഉദ്ഘാടനം ബുധനാഴ്ച നടക്കുമെന്ന് ഉദയസമുദ്ര ഗ്രൂപ് എം.ഡി എസ്. രാജശേഖരൻ നായർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 6.30ന് ഗായകൻ കെ.ജെ. യേശുദാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. ശംഖുംമുഖം ദേവിയെക്കുറിച്ച് എസ്. രമേശൻ നായർ ചരിച്ച് പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് സംഗീതം നൽകിയ ഭക്തിഗാന സീഡി ദേവസ്വംബോർഡ് പ്രസിഡൻറ് എ. പത്മകുമാറിന് നൽകി അശ്വതി തിരുനാൾ ഗൗരിലക്ഷ്മിഭായ് നിർവഹിക്കും. ചടങ്ങിന് മുന്നോടിയായി വൈകീട്ട് അഞ്ച് മുതൽ വയലിൻ വിദ്വാൻ കൈപ്പട്ടൂർ രാധാകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഫ്യൂഷൻ മ്യൂസിക്കും യോഗശേഷം ഗാനാഞ്ജലി സംഗീത പരിപാടിയുമുണ്ടാകും. ഉദയസമുദ്ര ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ രാധ, ഫിനാൻസ് ഡയറക്ടർ പി. ശിവശങ്കരപിള്ള എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story