Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശ്രീകാര്യം മേൽപ്പാലം...

ശ്രീകാര്യം മേൽപ്പാലം പ്രത്യാഖാത പഠനവിവര ശേഖരണം പൂർത്തിയായി

text_fields
bookmark_border
തിരുവനന്തപുരം: ശ്രീകാര്യം മോണോ റെയിൽ േമൽപ്പാലം നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് സ​െൻറർ ഫോർ അഡ്വാൻസ്ഡ് റിസർച്ച് ഇൻ ഹെൽത്ത് ആൻഡ് ഹ്യൂമൻ ബിഹേവിയർ (കാർബ്) നടത്തിയ സാമൂഹിക പ്രത്യാഖാത പഠനത്തി​െൻറ വിവരശേഖരണം പൂർത്തിയായി. പ്രാഥമിക റിപ്പോർട്ട് ബന്ധപ്പെട്ട സൈറ്റുകളിലും (https://goo.gl/62QqgS), ഒാഫിസിലും ഉദ്യോഗസ്ഥരുടെ മുമ്പാകെയും ലഭ്യമാക്കിയിട്ടുണ്ട്. െപാതുജനങ്ങൾക്ക് വിട്ടുപോയവ റിപ്പോർട്ട് ചെയ്യാം. വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ വിവരങ്ങൾ ആനുകൂല്യത്തിന് അർഹരായവരുടെ കൂട്ടത്തിൽ കണ്ടെത്തിയാൽ അതും പഠനസംഘത്തി​െൻറ ശ്രദ്ധയിൽ കൊണ്ടുവരാവുന്നതാണ്. പബ്ലിക് ഹിയറിങ് മാർച്ച് 10ന് രാവിലെ 10ന് ലയോള ഹാളിൽ നടത്തും. ഇത് കൂടുതൽ കാര്യങ്ങൾ ബോധ്യെപ്പടുത്താൻ താൽപര്യപ്പെടുന്ന വ്യക്തികളും സ്ഥാപന ഭാരവാഹികളും പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story