Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനന്തപുരി ലൈവ്​^1...

അനന്തപുരി ലൈവ്​^1 പരീ​ക്ഷക്കൊരുങ്ങാം, ഉത്സാഹത്തോടെ

text_fields
bookmark_border
അനന്തപുരി ലൈവ്-1 പരീക്ഷക്കൊരുങ്ങാം, ഉത്സാഹത്തോടെ മാർച്ച് മാസം കേരളം പരീക്ഷപ്പനിയിലൂടെയാണ് കടന്നുപോകുന്നത്. പരീക്ഷകൾ ഇെന്നാരു കുടുംബപ്രശ്നമാണ്. എല്ലാം മത്സരബുദ്ധിയിലാണ് വിലയിരുത്തുന്നത്. വീട്ടുകാരും കൂട്ടുകാരും അധ്യാപകരുമെല്ലാം സമ്മർദമുണ്ടാക്കും. മത്സരബുദ്ധി ആവശ്യമാണ്. എന്നാൽ, അത് അനാരോഗ്യകരമായ പ്രവണതയിലേക്ക് നീങ്ങരുത്. നമ്മുടെ മത്സരം എപ്പോഴും നമ്മോടായിരിക്കണം. കഴിഞ്ഞവർഷം നേടിയതിനെക്കാൾ മികച്ച നേട്ടം ഇക്കുറിയുണ്ടാകണം എന്നതാവണം ചിന്ത. പരീക്ഷയിൽ ഫസ്റ്റ് റാങ്ക് വാങ്ങാത്തവരും ജീവിതത്തിൽ ശോഭിക്കുന്നുണ്ട്. ശ്രീനിവാസ രാമാനുജൻ എന്ന പ്രതിഭ ഗണിതശാസ്ത്രത്തിൽ പുലിയായിരുന്നു. പക്ഷേ, ഇംഗ്ലീഷിൽ അദ്ദേഹം ഏറെ ബുദ്ധിമുട്ടിയിരുന്നു. അയവിറക്കി വായിക്കണം, ഒാർമയുറയ്ക്കും ആവർത്തിച്ച് വായിക്കലാണ് ഒാർമശക്തി കൂട്ടാനുള്ള പ്രധാന മാർഗം. അയവിറക്കി പഠിച്ചാലേ ഒാർമയിൽ നന്നായി ഉറയ്ക്കൂ. തലച്ചോറിൽ കാര്യങ്ങൾ ശേഖരിക്കുന്നതിന് കുറച്ച് സമയം വേണം. ഇതിനായി മറ്റ് തടസ്സങ്ങളിൽ നിന്നൊക്കെ മാറി കുറേസമയം ചെലവഴിച്ച് പഠിക്കണം. പഠനത്തിന് ഇപ്പോൾ ഏറ്റവും വലിയ തടസ്സം സൃഷ്ടിക്കുന്നത് മൊബൈൽ ഫോണും ലാപ്േടാപ്പുകളുമാണ്. ഒാർമശക്തി നിലനിർത്താൻ ഒറ്റമൂലിയൊന്നുമില്ല. പഠിച്ച് ജയിക്കുക എന്നതിന് കുറുക്കുവഴികളുമില്ല. അവസാന മിനിട്ടിൽ പഠിക്കുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. അവസാനഘട്ടത്തിൽ എല്ലാം പെെട്ടന്ന് പഠിക്കാൻ കഴിയുന്ന മാർഗവുമില്ല. നേരത്തേതന്നെ തയാറെടുപ്പുകളുണ്ടാകണം. വ്യായാമം അനിവാര്യം, 20 മിനിെട്ടങ്കിലും വ്യായാമം മാനസിക സമ്മർദവും ആശങ്കകളും കുറയ്ക്കാൻ സഹായിക്കും. വ്യായാമം ചെയ്യുന്നതുമൂലം എൻഡോർഫിൻസ് എന്ന ഹോർമോൺ അധികമായി ഉൽപാദിപ്പിക്കപ്പെടും. ഇത് തലച്ചോറിനെ ശാന്തതയിലേക്ക് നയിക്കും. ആകുലതകളും പേടിയുമടക്കം നെഗറ്റീവായ മാനസികാവസ്ഥകൾ പിടികൂടാതെ ഇത് സംരക്ഷിക്കും. ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യും. ചുരുങ്ങിയത് 20 മിനിെട്ടങ്കിലും ദിവസം വ്യായാമം ചെയ്യണം. ഇത് ദിവസം മുഴുവൻ നെഗറ്റീവ് ചിന്തകൾ വരാെത മനസ്സിനെ കാത്തുസൂക്ഷിക്കും. സമചിത്തതയോടെ കാര്യങ്ങളിൽ ഇടപെടാനുള്ള മാനസികാവസ്ഥയും മാനസികാരോഗ്യവുമുണ്ടാക്കും. വ്യായാമം വഴി പ്രതിരോധശേഷിയും മെച്ചപ്പെടും. ജലദോഷം തുടങ്ങിയ ശാരീരികാവസ്ഥകൾ അലട്ടാനുള്ള സാധ്യതകളും കുറയ്ക്കും. ഉറങ്ങണം, ആവശ്യത്തിന് ഉറക്കമില്ലായ്മ മസ്തിഷ്കത്തി​െൻറ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. കുട്ടികളുടെ ഉറക്കസമയം എപ്പോഴാവണമെന്നത് നിർദേശിക്കാനാവില്ല. ശരാശരി ഏഴ് മുതൽ എട്ടുമണിക്കൂർവരെ ഉറക്കമാണ് ഒാേരാർത്തർക്കും വേണ്ടത്. ചിലർ 10 മണിക്ക് കിടന്ന് അഞ്ച് മണിക്ക് എഴുന്നേൽക്കും. ചിലർ എട്ടു മണിക്ക് കിടന്ന് രണ്ടുമണിക്ക് എഴുന്നേൽക്കും. അത് ഒാേരാരുത്തർക്കും ഒേരേപാലെയല്ല. പത്ത് മണിക്ക് ഉറങ്ങുന്നതാണ് നല്ലത്. ഉറക്കമില്ലായ്മ ഒാർമശക്തിയെ സാരമായി ബാധിക്കുന്നതാണ്. ഒാർമശക്തിയും ഉറക്കവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. കൊഴുപ്പാഹാരം കുറയ്ക്കാം, ക്ഷീണവും ചില ഭക്ഷണക്രമീകരണങ്ങളിലൂടെ വേഗം ഉറക്കം വരുന്നത് തടയാൻ സാധിക്കും. കൂടുതൽ പായസം കഴിച്ചാൽ ഉറക്കം വരും. നമ്മൾ പായസം കുടിക്കുേമ്പാൾ ശരീരത്തിലെ ഷുഗർ നില കൂടും. പാൻക്രിയാസ് ഇൻസുലിൽ കൂടുതൽ ഉൽപാദിപ്പിക്കും. ഇൻസുലിൽ കൂടിയാൽ ഷുഗർ ലെവൽ കുറയും. കുറഞ്ഞാൽ നമ്മുടെ മാനസിക ജാഗ്രത കുറയും. ഇതാണ് ഉറക്കം വരാൻ കാരണം. കൊഴുപ്പ് കൂടുതലുള്ള ആഹാരം കഴിച്ചാലും ക്ഷീണവും ഉറക്കവുമുണ്ടാകും. അത് വയറിൽ കൂടുതൽനേരം നിൽക്കും. കൊഴുപ്പാഹാരങ്ങൾക്ക് ദഹനസമയം കൂടുതലാണ്. നെയ്ച്ചോറൊക്കെ കഴിച്ചാൽ പഠിക്കുന്ന സമയത്ത് ഉറക്കം വരുന്നത് ഇതുകൊണ്ടാണ്. ഇതൊക്കെ കുഞ്ഞുങ്ങളുടെ പരീക്ഷാ മുന്നൊരുക്കത്തെ ബാധിക്കാനിടയുണ്ട്. പരീക്ഷക്ക് പഠിക്കുന്ന സമയത്ത് ആവശ്യത്തിന് ഭക്ഷണം കഴിക്കണം. മതിയായ അളവിൽ വെള്ളവും കുടിക്കണം. പട്ടിണി കിടന്ന് പഠിക്കരുത്. ഇടവേളകളിൽ ലഘുഭക്ഷണം എന്നതാവും ഉചിതം. ഉറക്കം വരാതിരിക്കാൻ മരുന്ന് കഴിക്കരുത്. ഉത്കണ്ഠ കുറയ്ക്കാൻ മരുന്നില്ല പരീക്ഷകാലത്തെ ടെൻഷനും ഉത്കണ്ഠയും കുറയ്ക്കുന്നതിന് മരുന്നൊന്നും കഴിക്കരുത്. കതിരി​െൻറ മുകളിൽ വളം വെച്ചിട്ട് കാര്യമില്ലല്ലോ. പരീക്ഷാദിനത്തിൽ നന്നായി ഉറങ്ങി നേരത്തേ എഴുന്നേൽക്കണം. അവസാനനിമിഷം പോകാൻ നിൽക്കാതെ നേരത്തേ പരീക്ഷ ഹാളിലെത്തണം. പഠിക്കാൻ വിട്ടുപോയ ഭാഗത്തെക്കുറിച്ച് വ്യാകുലപ്പെടാതെ പഠിച്ച കാര്യങ്ങളെക്കുറിച്ച് ചിന്തിക്കണം. കൂട്ടുകാരുമായി ലഘുസംഭാഷണത്തിലേർപ്പെടണം. ഇത് മാനസികസമ്മർദം ഒഴിവാക്കാൻ ഉപകരിക്കും. ഡോ.എച്ച്.വി. ഇൗശ്വർ പ്രഫസർ, ന്യൂറോ സർജറി ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസ് തിരുവനന്തപുരം
Show Full Article
TAGS:LOCAL NEWS 
Next Story