Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനന്തപുരി ലൈവ്​^2...

അനന്തപുരി ലൈവ്​^2 പരീക്ഷ ഹാളില്‍ കരുതലോടെ

text_fields
bookmark_border
അനന്തപുരി ലൈവ്-2 പരീക്ഷ ഹാളില്‍ കരുതലോടെ പരീക്ഷ ചൂടാണ് എങ്ങും. വിദ്യാർഥികളുള്ള വീടുകളിലെല്ലാം 'പരീക്ഷാപ്പനി' പടർന്നിരിക്കും. കുട്ടിയേക്കാൾ പരീക്ഷാപേടി പലപ്പോഴും ബാധിച്ചിരിക്കുന്നത് രക്ഷാകർത്താക്കളെയായിരിക്കും. നന്നായി പഠിക്കുന്ന കുട്ടിക്ക് പരീക്ഷ ഹാളിലെ അശ്രദ്ധകാരണം പിഴവരാൻ സാധ്യതകൾ ഏറെയാണ്. പിഴവൊഴിഞ്ഞ് പരീക്ഷയെ നേരിടാൻ ചില മുന്നൊരുക്കങ്ങൾ നല്ലതാണ്. ചോദ്യേപപ്പർ കൈയിൽ വാങ്ങുേമ്പാൾ: ഭയപ്പാടില്ലാതെ ചോദ്യേപപ്പർ കൈയിൽ വാങ്ങുക കൂള്‍ ഓഫ് ടൈം ചോദ്യങ്ങളുടെ വായനക്കും ഉത്തരമെഴുത്തി​െൻറ ആസൂത്രണത്തിനും പ്രയോജനപ്പെടുത്തണം ചോദ്യപേപ്പര്‍ ലഭിച്ചാൽ നിര്‍ദേശങ്ങള്‍ ശ്രദ്ധയോടെ വായിക്കുക ഉത്തരമെഴുതേണ്ട ചോദ്യങ്ങളുടെ എണ്ണം, വിവിധഭാഗങ്ങളുടെ മാര്‍ക്കി​െൻറ വിതരണം, അനുവദിച്ചിരിക്കുന്ന സമയം എന്നിവയെ സംബന്ധിച്ച് ധാരണവേണം ചോദ്യത്തില്‍നിന്ന് ഏത് തരത്തിലുള്ള ഉത്തരമാണ് പ്രതീക്ഷിക്കുന്നെതന്ന് മനസ്സിലാക്കി ഉത്തരമെഴുതണം. ചിലചോദ്യങ്ങള്‍ പാഠഭാഗം എങ്ങനെ നിങ്ങള്‍ ഉള്‍ക്കൊെണ്ടന്നും എങ്ങനെ നിങ്ങള്‍ അത് ഉപയോഗിക്കുെന്നന്നും പരിശോധിക്കാനുള്ളതായിരിക്കും മാർക്ക് കൂടി പരിഗണിച്ചായിരിക്കണം ഉത്തരമെഴുതാൻ സമയം വിനിയോഗിക്കേണ്ടത് അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ ഉത്തരമെഴുതിത്തീര്‍ക്കാന്‍ ശ്രദ്ധിക്കണം ഉത്തരക്കടലാസ് മൂല്യനിർണയം നടത്തുന്നവരിൽ നല്ല അഭിപ്രായം ഉണ്ടാക്കുന്ന രീതിയില്‍ വൃത്തിയിലും ക്രമത്തിലും ഉത്തരമെഴുതാൻ ശ്രദ്ധിക്കുക. നന്നായി അറിയുന്നവ ആദ്യത്തില്‍ എഴുതാന്‍ ശ്രദ്ധിക്കണം ഉത്തരമെഴുതുമ്പോൾ: ചോദ്യത്തിന് ആവശ്യമായ ഉത്തരം നിങ്ങളുടെ പേപ്പറിലുണ്ടോ എന്ന പരിശോധനയായിരിക്കും മൂല്യനിർണയം നടത്തുന്നവർ നടത്തുക. പ്രധാന പോയൻറുകള്‍ ചുരുക്കി എഴുതുക. അവവേഗം ശ്രദ്ധയില്‍പെടുന്നതിന് അടിവര നല്‍കുക ഉത്തരമെഴുതുേമ്പാൾ കൈയക്ഷരം പ്രധാനമാണ്. വൃത്തിയിലും നന്നായും ഉത്തരങ്ങള്‍ എഴുതുന്നത് നിങ്ങളുടെ സ്കോർ ഉയർത്താൻ സഹായിക്കും നന്നായി അറിയുന്ന ഉത്തരങ്ങള്‍ കൊണ്ട് തുടങ്ങിയാല്‍ സ്വാഭാവികമായും അത്ര അറിയാത്ത അവസാനചോദ്യങ്ങള്‍ക്ക് മാര്‍ക്ക് കുറയാതിരിക്കും. ഓരോ ഉത്തരത്തിനുമൊടുവില്‍ ഒന്നോ രണ്ടോ വരികള്‍ വിടുന്നത് പിന്നീട് വിട്ടുപോയ പോയൻറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ സൗകര്യമായിരിക്കും അനുവദിച്ച സമയത്തിനുള്ളില്‍ മുഴുവന്‍ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാന്‍ ശ്രമിക്കണം സിലബസിന് പുറത്തുള്ള ചോദ്യങ്ങള്‍ക്ക് പിന്നീട് മാര്‍ക്ക് ലഭിക്കുന്നത് ഉത്തരമെഴുതാന്‍ ശ്രമിച്ചവര്‍ക്ക് മാത്രമായിരിക്കും ചോദ്യപേപ്പര്‍ കടുപ്പമേറിയതാണെങ്കിൽ നിരാശ വേണ്ട. എല്ലാവര്‍ക്കും ഒരേ ചോദ്യപേപ്പറാണല്ലോ നല്‍കുന്നത്. നിങ്ങളുടെ ഉത്തരം ശ്രദ്ധയോടെയും ഭംഗിയോടെയും ചെയ്യുക പരീക്ഷസമയം തീരുന്നതിന് പത്ത് മിനിറ്റ് മുെമ്പങ്കിലും എഴുതി പൂര്‍ത്തിയാക്കുക. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതിയെന്ന് ഉറപ്പുവരുത്തുക ഉത്തരത്തില്‍ ഏതെങ്കിലും വിവരം വിട്ടുപോയതായി തോന്നിയാൽ കൂട്ടി ചേര്‍ക്കുക ഒരു തരത്തിലുള്ള പരീക്ഷ ക്രമക്കേടുകള്‍ക്കും മുതിരരുത്. നന്നായി പഠിച്ചവ കൂടി എഴുതാനാകാതെ വരും. അത് ഭാവിയെ അപകടപ്പെടുത്തും രജിസ്റ്റര്‍ നമ്പറും മറ്റു വിവരങ്ങളും എഴുതിയിട്ടുെണ്ടന്ന് ഉറപ്പുവരുത്തിയിട്ടേ ഉത്തരക്കടലാസ് നല്‍കാവൂ.
Show Full Article
TAGS:LOCAL NEWS 
Next Story