Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൂര്‍ണ ഗര്‍ഭിണിയായ...

പൂര്‍ണ ഗര്‍ഭിണിയായ യുവതിയുടെ മരണം കൊലപാതകം; ഭര്‍ത്താവ് അറസ്​റ്റില്‍

text_fields
bookmark_border
കാട്ടാക്കട: പൂര്‍ണ ഗര്‍ഭിണിയായ യുവതിയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞതിനെത്തുടർന്ന് ഭര്‍ത്താവിെന അറസ്റ്റ് ചെയ്തു. കുറ്റിച്ചല്‍ തച്ചന്‍കോട് എരുമക്കുഴി സിയോണ്‍ ഹൗസില്‍ ഷൈനയാണ്(28) കൊല്ലപ്പെട്ടത്. ഭർത്താവ് കുറ്റിച്ചല്‍ തച്ചന്‍കോട് എരുമക്കുഴി സിയോണ്‍ ഹൗസില്‍ സുനിലിനെ (30) നെയ്യാര്‍ഡാം എസ്.എച്ച്.ഒ സതീഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തു. ബന്ധുക്കളുടെയും മരിച്ച യുവതിയുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യയെന്നുകരുതി കേസ് എടുത്ത സംഭവത്തില്‍ അേന്വഷണ ഉദ്യോഗസ്ഥ​െൻറ സംശയങ്ങളാണ് മരണത്തി​െൻറ ചുരുളഴിച്ചത്. മദ്യപാനിയായ സുനില്‍ ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നു. കൂട്ടുകാരുമൊത്ത് വീട്ടില്‍ െവച്ച് മദ്യപാനവും നടത്തിയിരുന്നു. ഈ മാസം 14ന് ഉച്ചക്ക് കൂട്ടുകാരുമൊത്ത് സുനില്‍ മദ്യപിച്ചു. തുടര്‍ന്ന് സുനില്‍ പുറത്തു പോയി. തിരികെ വന്നപ്പോള്‍ ഷൈന മുറിയുടെ വാതില്‍ പൂട്ടിയിട്ടിരുന്നു. തുടർന്ന് സുനില്‍ ഷൈനയെ മർദിച്ചു. ഈ സമയം സുഹൃത്തായ കുമാറും അവിടെയെത്തി. മർദനം സഹിക്കാതെ വന്നപ്പോള്‍ ഷൈന ആത്മഹത്യ ഭീഷണി മുഴക്കി. എന്നിട്ടും മർദനം തുടര്‍ന്നു. ഗത്യന്തരമില്ലാതായതോടെ അടുക്കളയിലിരുന്ന മണ്ണെണ്ണ എടുത്ത് ഷൈന ദേഹത്ത് ഒഴിച്ചു. ഇതിനിടെ സുനില്‍ തീപ്പെട്ടി കത്തിച്ച് ഷൈനയുടെ വസ്ത്രത്തിലെറിയുകയായിരുന്നു. തീ ആളി പ്പടര്‍ന്നതോടെ ൈഷന നിലവിളിച്ചു. നിലവിളി പുറത്ത് കേള്‍ക്കാതിരിക്കാന്‍ വാതില്‍ പൂട്ടി. ഇതിനിടെ കുമാര്‍ വെള്ളം എടുത്ത് ഷൈനയുടെ ദേഹത്ത് ഒഴിച്ച് തീകെടുത്തി. സംഭവങ്ങളെല്ലാം അയല്‍വാസിയായ വീട്ടമ്മ കണ്ടു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് കാറില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയി. അടുത്തദിവസം ഷൈന പ്രസവിച്ചെങ്കിലും കുഞ്ഞി​െൻറ ജീവന്‍ രക്ഷിക്കാനായില്ല. നാലു ദിവസം കഴിഞ്ഞ് ഷൈനയും മരണത്തിന് കീഴടങ്ങി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. സുനിലി​െൻറയും മക്കളുടെയും മൊഴികളിലെ വൈരുധ്യവും നാട്ടുകാര്‍ നല്‍കിയ വിവരങ്ങളുമാണ് കൊലപാതക സൂചന നൽകിയത്. അയല്‍വാസിയായ വീട്ടമ്മയില്‍നിന്ന് നിര്‍ണായക മൊഴിലഭിച്ചതോടെ ആത്മഹത്യ അല്ലെന്ന് വ്യക്തമായി. സുനിലിനെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. താന്‍തന്നെയാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതെന്നായിരുന്നു ഷൈന പൊലീസിന് നൽകിയ മൊഴി. കുട്ടികള്‍ അനാഥരാകുമെന്ന് കരുതിയാണ് ഇങ്ങനെ പറഞ്ഞതെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ കുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. സുനിലി​െൻറ സഹോദരീ ഭര്‍ത്താവി​െൻറ സഹോദരിയാണ് മരിച്ച ഷൈന. ഇവരുടേത് പ്രണയവിവാഹമായിരുന്നു. എട്ടും രണ്ടും വയസ്സുള്ള മക്കളുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story