Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസാമൂഹികവിരുദ്ധരെ...

സാമൂഹികവിരുദ്ധരെ കുടുക്കി 'ഓപറേഷന്‍ ബ്രോക്കന്‍ വിേൻറാ'

text_fields
bookmark_border
തിരുവനന്തപുരം: സാമൂഹികവിരുദ്ധർക്കെതിെര കൂടുതല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന മുഖ്യമന്ത്രിയുടെയും ഡി.ജി.പിയുടെയും നിർദേശപ്രകാരം തിരുവനന്തപുരം റേഞ്ചിൽ പൊലീസ് വലവിരിച്ചുതുടങ്ങി. 'ഓപറേഷന്‍ ബ്രോക്കന്‍ വിേൻറാ' എന്ന് പേരിട്ടിരിക്കുന്ന നടപടിയിലൂടെ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന 1847 പേരെ അറസ്റ്റ് ചെയ്തതായി ഐ.ജി. മനോജ് എബ്രഹാം അറിയിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട 10 കേസുകൾ രജിസ്റ്റർ ചെയ്തു. ലോങ് പെൻഡിങ് കേസിൽ 64 പ്രതികളും സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം (കാപ്പ) പ്രകാരം മൂന്നുപേരും അറസ്റ്റിലായി. 292ല്‍പരം സ്‌പെഷല്‍ ഡ്രൈവുകളിൽനിന്നായി 3752 പേർക്കെതിരെ സ്വമേധയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 'ഓപറേഷന്‍ ബ്രോക്കന്‍ വിേൻറാ'യുടെ പ്രവര്‍ത്തനം രണ്ടാഴ്ച കൂടി തുടരുമെന്നും ഐ.ജി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story