Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആനൂകൂല്യങ്ങൾ അനുബന്ധ...

'ആനൂകൂല്യങ്ങൾ അനുബന്ധ തൊഴിലാളികൾക്കും നൽകണം'

text_fields
bookmark_border
ചവറ: മത്സ്യത്തൊഴിലാളികൾക്ക് നൽകുന്ന എല്ലാ ആനൂകൂല്യങ്ങളും അനുബന്ധ തൊഴിലാളികൾക്കും നൽകണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ല വനിത വിഭാഗം കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചവറ കെ.സി. പിള്ള സ്മാരക ഹാളിൽ നടന്ന കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എലിസബത്ത് അസീസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ബിജി പീറ്റർ അധ്യക്ഷതവഹിച്ചു. മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ല ജനറൽ സെക്രട്ടറി കെ. രാജീവൻ, ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറുമാരായ മിനി രാജേന്ദ്രൻ, ഡി. പ്രസാദ്, സംസ്ഥാന നിർവാഹക സമിതി അംഗം കെ.എം. രാജഗോപാൽ, എ.ഐ.ടി.യു.സി ജില്ല ജോയൻറ് സെക്രട്ടറി ബി. മോഹൻദാസ്, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. തങ്കമണിപ്പിള്ള, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.ബി. രാജു, അസി. സെക്രട്ടറി അനിൽ പുത്തേഴം, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ വി. ജ്യോതിഷ്കുമാർ, ആർ. മുരളി, എൽ. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. വനിത വിഭാഗം ജില്ല കൺവീനറായി ബിജി പീറ്ററെയും ജോയൻറ് കൺവീനർമാരായി സംഗീത, ജെസ്പിൻ, ലിസിദാസ് എന്നിവരെയും തെരഞ്ഞെടുത്തു. വളർത്ത് കോഴികളെ കൊല്ലുന്നതായി പരാതി ചവറ: ഉപജീവനത്തിനായി വീട്ടമ്മ വളർത്തുന്ന കോഴികളെ നിരന്തരമായി കൊല്ലുന്നതായി പരാതി. കൂട്ടിനുള്ളിലും വലയിലുമിട്ട് വളർത്തുന്നവയെ സാമൂഹികവിരുദ്ധർ കഴുത്തു ഞെരിച്ച് കൊല്ലുകയാണെന്നാണ് പരാതി. കൊട്ടുകാട് മുകുന്ദപുരം പനവിള വടക്കതിൽ സീനത്താണ് ചവറ സി.െഎക്ക് പരാതി നൽകിയത്. ശനിയാഴ്ച രാത്രി ആറോളം കോഴികളെയാണ് കൊന്നത്. സീനത്തി​െൻറയും കുടംബത്തി​െൻറയും ഏക വരുമാന മാർഗമാണിത്. മാസങ്ങൾക്കു മുമ്പും ഇത്തരത്തിൽ രാത്രി പത്തിലധികം കോഴികളെ കഴുത്ത് ഞെരിച്ച് കൊന്ന് ഉപേക്ഷിച്ചിരുന്നു. അന്ന് ചവറ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. വീണ്ടും സംഭവം ആവർത്തിക്കുകയായിരുന്നു. പൊലീസ് ശക്തമായ നടപടി സ്വീകരിക്കാത്ത പക്ഷം മേൽ ഉദ്യോഗസ്ഥരെ സമീപിക്കാൻ തയാറെടുക്കുകയാണ് വീട്ടമ്മ.
Show Full Article
TAGS:LOCAL NEWS 
Next Story