Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൂട്ടുകാരിക്ക്​...

കൂട്ടുകാരിക്ക്​ തണലൊരുക്കാൻ സഹപാഠികൾ

text_fields
bookmark_border
ചവറ: കൂട്ടുകാരിയുടെ സ്വപ്നമേറ്റെടുത്ത് സഹപാഠികൾ ഒരുക്കുന്ന വീടി​െൻറ കട്ടിളവെപ്പ് കർമം നടന്നു. ചവറ ശങ്കരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസി​െൻറ നേതൃത്വത്തിലുള്ള വിദ്യാർഥി കൂട്ടായ്മയാണ് വീട് നിർമിച്ചുനൽകുന്നത്. കട്ടിളവെപ്പ് കർമത്തി​െൻറ ഉദ്ഘാടനം എൻ. വിജയൻപിള്ള എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എസ്. ശോഭ, പഞ്ചായത്ത് അംഗം രവി, എസ്.എം.സി ചെയർമാൻ വർഗീസ് എം. കൊച്ചുപറമ്പിൽ, പി.ടി.എ പ്രസിഡൻറ് എസ്. രാധാകൃഷ്ണപിള്ള, പ്രിൻസിപ്പൽ ജെ. ഷൈല, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ആമീന ബീവി, പി.ടി.എ പ്രസിഡൻറ് സി. പുഷ്പകുമാരി, പി.ടി.എ വൈസ് പ്രസിഡൻറ് സിന്ധു മോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന വിദ്യാർഥിക്കാണ് വീട് നിർമിച്ചുനൽകുന്നത്. നാട്ടുകാരുടെയും സ്കൂളിലെ മറ്റു വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും സഹായത്തോടെ എത്രയും വേഗം നിർമാണം പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story