Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമലയാള സിനിമയുടെ നവതി:...

മലയാള സിനിമയുടെ നവതി: സംസ്​ഥാനതല ഉദ്​ഘാടനം നാളെ

text_fields
bookmark_border
തിരുവനന്തപുരം: 2018ൽ 90 വർഷം തികയുന്ന മലയാളസിനിമയുടെ നവതി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നിശാഗന്ധി ഒാഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാരികമന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കെ.ജെ. യേശുദാസ് എന്നിവർ വിശിഷ്ടാതിഥിയായിരിക്കും. സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച ഗാനങ്ങൾ കോർത്തിണക്കിയ 'സ് മൃതിരാഗസന്ധ്യ' സംഗീത പരിപാടി ഉണ്ടായിരിക്കും. ഉണ്ണി മേനോൻ, ജി. വേണുഗോപാൽ, വിജയ് യേശുദാസ്, വിധുപ്രതാപ്, സുദീപ്കുമാർ, രമേശ് നാരായണൻ, നജീം അർഷാദ്, ശ്രീനിവാസ്, മഞ്ജരി, ഗായത്രി, രാജലക്ഷ്മി, സിതാര കൃഷ്ണകുമാർ, മൃദുല വാര്യർ തുടങ്ങി 20 ഗായകർ ഗാനങ്ങൾ ആലപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story