Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദലിതരുടെയും...

ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും കണ്ണീരൊപ്പാൻ ബി.ജെ.പിക്കും കോൺഗ്രസിനും കഴിയില്ല ^ഡോ. എ.നീലലോഹിതദാസ്

text_fields
bookmark_border
ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും കണ്ണീരൊപ്പാൻ ബി.ജെ.പിക്കും കോൺഗ്രസിനും കഴിയില്ല -ഡോ. എ.നീലലോഹിതദാസ് തിരുവനന്തപുരം: സവർണ-സമ്പന്നവർഗങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന ബി.ജെ.പിക്കും കോൺഗ്രസിനും രാജ്യത്തെ ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും കണ്ണീരൊപ്പാൻ കഴിയില്ലെന്ന് ജനതാദൾ (എസ്) ദേശീയ ജനറൽ സെക്രട്ടറി ഡോ. എ. നീലലോഹിതദാസ്. ജനതാദൾ (എസ്) തിരുവനന്തപുരം ലോക്സഭാ മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനവും ചർച്ചയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണക്കുകളിലെ കളികൾമാത്രം നോക്കി രാഷ്ട്രീയത്തിൽ ബദലുകൾതേടാൻ കഴിയില്ല. നവഉദാരീകരണത്തി‍​െൻറയും ആഗോളീകരണത്തി​െൻറയും ഉപഭോക്താക്കളായ കോൺഗ്രസും ബി.ജെ.പിയും ഒരേ തൂവൽപക്ഷികളാണ്. നീരവ് മോദിയെപ്പോലുള്ള കോർപറേറ്റുകൾക്കു വേണ്ടിയും സവർണമതവിഭാഗങ്ങൾക്കും വേണ്ടിയാണ് ഓരോ സർക്കാറും ഭരിക്കുന്നത്. ഇവിടെയാണ് വർത്തമാനകാല രാഷ്ട്രീയത്തിൽ ജനതാപ്രസ്ഥാനത്തി‍​െൻറ പ്രസക്തി. അതിനായി കൂടുതൽ ശക്തമായ പ്രവർത്തനങ്ങളിലേക്ക് പാർട്ടിയും പ്രവർത്തരും കടക്കണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പ്രവർത്തനം കൂടുതൽ ശക്തമായാൽ മാത്രമേ ജനതാദളിലേക്ക് കൂടുതൽപേർ കടന്നുവരൂ. യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകണം. തെരഞ്ഞെടുപ്പ് കാലത്ത് പ്രവർത്തിക്കാത്തവരെ പാർട്ടി പ്രവർത്തകരായി കാണാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പി. ശാർങ്ഗധരൻ അധ്യക്ഷതവഹിച്ചു. നേതാക്കളായ എസ്. ഫിറോസ് ലാൽ, വി. സുധാകരൻ, ജമീല പ്രകാശം, കെ.പത്മനാഭൻ, കൊല്ലങ്കോട് രവീന്ദ്രൻ, അലോഷ്യസ് ജോർജ്, ടി.ഡി.ശശികുമാർ, മഹിള ജനത ജില്ല പ്രസിഡൻറ് വിജയകുമാരി ബാബു എന്നിവർ സംസാരിച്ചു. എം. സെയ്ഫുദ്ദീൻ സ്വാഗതവും കൊടുങ്ങാനൂർ വർഗീസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story