Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമന്ത്രി...

മന്ത്രി കടന്നപ്പള്ളിക്കെതിരായ ആക്രമണം; എൽ.ഡി.എഫ് പ്രതിഷേധിച്ചു

text_fields
bookmark_border
തിരുവനന്തപുരം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നേരെ കണ്ണൂരിൽ കോൺഗ്രസ് ആക്രമണത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ജില്ല കമ്മിറ്റി ജില്ലയിലെ മുഴുവൻ പ്രാദേശിക കേന്ദ്രങ്ങളിലും പ്രകടനം നടത്തി. നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിച്ച് സെക്രേട്ടറിയറ്റിന് മുന്നിൽ സമാപിച്ചു. ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി നീലലോഹിതദാസൻ യോഗം ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ല കമ്മിറ്റി അംഗം കെ.എസ്. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം സോളമൻ വെട്ടുകാട് സ്വാഗതം പറഞ്ഞു. കോൺഗ്രസ് എസ് സംസ്ഥാന സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ, അഡ്വ. സതീഷ് എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് ജില്ല നേതാക്കളായ രാധാകൃഷ്ണൻ, പാളയം രാജൻ, ഫിറോസ് ഖാൻ, പട്ടം പി. വാമദേവൻ നായർ, എം.എം. ബഷീർ, പി. രാജേന്ദ്രകുമാർ, എസ്.എ. സുന്ദർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story