Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഐ.എസിനും അൽഖാഇദക്കും...

ഐ.എസിനും അൽഖാഇദക്കും ഇസ്​ലാമുമായി ബന്ധമില്ല: മുജാഹിദ് ആദർശ സമ്മേളനം

text_fields
bookmark_border
തിരുവനന്തപുരം: മനുഷ്യത്വത്തിനും മനുഷ്യ​െൻറ അഭിമാനത്തിനും വില കൽപിക്കുന്ന മതമാണ് ഇസ്ലാമെന്നും മതത്തി​െൻറ പേരിൽ കൊലവിളി നടത്തുന്ന ഐ.എസ്, അൽഖാഇദ പോലുള്ള തീവ്രവാദ സംഘടനകൾക്ക് ഇസ്ലാമുമായി ബന്ധമില്ലെന്നും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മുജാഹിദ് ആദർശ സമ്മേളനം അഭിപ്രായപ്പെട്ടു. 'ആത്മീയ ചൂഷണങ്ങൾക്കെതിരെ ബോധവത്കരണം' സംസ്ഥാന കാമ്പയി​െൻറ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്. ഐ.എസ്.എം ജില്ല പ്രസിഡൻറ് താഹാ അബ്ദുൽ ബാരി ഉദ്ഘാടനം ചെയ്തു. വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻറ് ഷറഫുദ്ദീൻ നെട്ടയം അധ്യക്ഷത വഹിച്ചു. ഐ.എസ്.എം ജില്ല ട്രഷറർ ജമീൽ പാലാംകോണം സ്വാഗതവും വിസ്‌ഡം ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി മാഹീൻകുട്ടി പാലാംകോണം നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story