Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൽമണ്ഡപങ്ങൾ പൊളിച്ച...

കൽമണ്ഡപങ്ങൾ പൊളിച്ച സംഭവം; പ്രതിഷേധത്തിന്​ അയവില്ല

text_fields
bookmark_border
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രനടയിലെ പത്മതീർഥക്കുളം നവീകരണത്തി​െൻറ ഭാഗമായ കൽമണ്ഡപങ്ങൾ പൊളിച്ചതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന് അയവില്ല. പുരാതനമായ രണ്ട് കൽമണ്ഡപങ്ങൾ പുരാവസ്തു നിയമം ലംഘിച്ച് പൊളിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ഞായറാഴ്ച അധികൃതർ പ്രതിഷേധക്കാരുമായി സംസാരിെച്ചങ്കിലും തീരുമാനമായില്ല. പത്മതീർഥം നവീകരണത്തെക്കുറിച്ചാലോചിക്കാൻ ക്ഷേത്രം ഭരണ സമിതിയുടെയും കൺസർവേഷൻ കമ്മിറ്റിയുടെയും യോഗം തിങ്കളാഴ്ച വൈകീട്ട് ചേരും. നവീകരണത്തി​െൻറ ഭാഗമായി കുളത്തി​െൻറ വടക്കേ ഭാഗത്തുള്ള രണ്ട് കൽമണ്ഡപങ്ങളാണ് പൊളിച്ചുമാറ്റിയത്. നിർമാണ പ്രവർത്തനം തുടങ്ങിയാലും പൂർത്തിയാകാൻ ആറുമാസത്തോളമെടുക്കുമെന്നാണ് വിവരം. പുരാവസ്തു സംരക്ഷണ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കൂ. അതേസമയം ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ മെംബർ സെക്രട്ടറിയായ കൺസർവേഷൻ കമ്മിറ്റി ചെയർമാൻ എം.വി. നായരും നിർമാണ പ്രവർത്തനം ഏറ്റെടുത്ത നിർമിതി കേന്ദ്രയും കൽമണ്ഡപം പൊളിച്ചതിനെക്കുറിച്ച് പൊതുജനത്തിന് മുമ്പാകെ വ്യത്യസ്ത നിലപാടാണ് കൈക്കൊണ്ടത്. കൺസർവേഷൻ കമ്മിറ്റിയും ക്ഷേത്രം ഭരണ സമിതിയും നിർമിതി കേന്ദ്ര പ്രതിനിധികളും ചേർന്ന യോഗത്തിൽ രണ്ട് കൽമണ്ഡപങ്ങളൊഴികെ എല്ലാം പൊളിച്ച് പുനർനിർമിക്കാമെന്ന തീരുമാനമാണെടുത്തതെന്ന് നിർമിതി കേന്ദ്രം അധികൃതർ വ്യക്തമാക്കുന്നു. കൺസർവേഷൻ കമ്മിറ്റിയംഗമോ അവർ നിശ്ചയിക്കുന്ന പുരാവസ്തു വിദഗ്ധനോ മേൽനോട്ടം നടത്തുന്നതിൽ സന്തോഷം മാത്രമേയുള്ളൂ. മണ്ഡപത്തി​െൻറ മേൽക്കൂര മാത്രമേ പൊളിച്ചുള്ളൂ. പഴയ രീതിയിൽ തന്നെ അത് പുനഃസ്ഥാപിക്കാൻ കഴിയും. കമ്മിറ്റിയുടെ തീരുമാനങ്ങൾക്ക് വിധേയമായി മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. അനിവാര്യമാണെങ്കിലേ മണ്ഡപം പൊളിക്കാവൂ എന്നും ബലപ്പെടുത്തുകയാണ് വേണ്ടതെന്നും കൺസർവേഷൻ കമ്മിറ്റി ചെയർമാൻ ഡോ.എം.വി. നായർ നിലപാട് വ്യക്തമാക്കി. പുരാവസ്തു സംരക്ഷണത്തി​െൻറ നിയമങ്ങളും നടപടി ക്രമങ്ങളും പാലിച്ചേ കുളം നവീകരണം നടത്താൻ പാടുള്ളൂ. കൺസർവേഷൻ കമ്മിറ്റിക്ക് ഉപദേശിക്കാനുള്ള അധികാരമേയുള്ളൂ. തീരുമാനമെടുക്കേണ്ടത് ക്ഷേത്രം ഭരണസമിതിയാണെന്നും അദ്ദേഹം പറഞ്ഞു. വൈകി നിർമാണം തുടങ്ങിയ ശേഷം പെട്ടെന്ന് പൂർത്തിയാക്കാനുള്ള ക്ഷേത്രം അധികൃതരുടെ പിടിവാശിയാണ് പ്രശ്നം വഷളാകാൻ കാരണമെന്ന് ഹിന്ദു ഐക്യവേദി പറഞ്ഞു. ഇത്ര വലിയ പ്രവർത്തനങ്ങൾ നടത്തുമ്പോൾ നാട്ടുകാരുടെയും ഭക്തന്മാരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിക്കാൻ ക്ഷേത്രം അധികൃതർ തയാറാവണം. പുരാവസ്തു വിദഗ്ധരുടെ മാർഗ നിർദേശങ്ങൾക്കനുസരിച്ചേ നവീകരണം നടത്താവൂവെന്നും അവർ ആവശ്യപ്പെട്ടു. ക്ഷേത്രം മാനേജർ ബി. ശ്രീകുമാർ, ഹിന്ദു ഐക്യവേദി നേതാവ് സന്ദീപ് തമ്പാനൂർ, രാജകുടുംബാംഗങ്ങളായ ആദിത്യവർമ, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി എന്നിവരും നവീകരണം നടക്കുന്ന സ്ഥലത്തെത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story