Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരണ്ടിന് ആറ്റുകാല്‍...

രണ്ടിന് ആറ്റുകാല്‍ ക്ഷേത്രത്തില്‍ കഥകളി- മധുരാദഹനം

text_fields
bookmark_border
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതിയുടെ ഐതീഹ്യം ആദ്യമായി കഥകളി രൂപത്തില്‍ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ അവതരിപ്പിക്കും. വെള്ളിയാഴ്ച രാത്രി 10നാണ് അവതരണം. കവിയും ഗാനരചയിതാവുമായ എസ്. രമേശന്‍ നായരുടെ 'ചിലപ്പതികാരം' മലയാളം പരിഭാഷയെ അധികരിച്ച് കഥകളി ആചാര്യന്‍ കോട്ടക്കല്‍ നന്ദകുമാരന്‍ നായരാണ് 'മധുരാദഹനം' ചിട്ടപ്പെടുത്തിയിട്ടുള്ളത്. കണ്ണകിയായി കോട്ടക്കല്‍ നന്ദകുമാരന്‍ നായരും മകള്‍ ആതിരാ നന്ദനും അരങ്ങിലെത്തും. കണ്ണകിയുടെ വേഷം രൂപകൽപന ചെയ്തിട്ടുള്ളത് ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാണ്. പ്രതികാരത്തി​െൻറയും സ്ത്രീ ശക്തിയുടെയും കഥപറയുന്ന കണ്ണകി, രാജാധികാരത്തി​െൻറ ക്രൂരതകളാല്‍ ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരുസ്ത്രീയുടെ ദുഃഖം തീയായി ഒരു നഗരത്തെയും രാജവംശത്തെയും എങ്ങനെ നശിപ്പിക്കുന്നു എന്ന് പറയുന്നു. ജനുവരി 14ന് ഷൊര്‍ണൂരില്‍ കേന്ദ്ര സാംസ്‌കാരികവകുപ്പി​െൻറ സഹകരണത്തോടെ അരങ്ങേറിയ 'മധുരാദഹന'ത്തി​െൻറ രണ്ടാമത്തെ അവതരണമാണ് ആറ്റുകാലിലേത്.
Show Full Article
TAGS:LOCAL NEWS 
Next Story