Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗൃഹനാഥൻ ഭാര്യയെയും...

ഗൃഹനാഥൻ ഭാര്യയെയും മകനെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപിച്ചു

text_fields
bookmark_border
*അക്രമം കുടുംബവഴക്കിനെത്തുടർന്ന് കടയ്ക്കൽ: കോട്ടുക്കലിൽ . ചെറുകുളം പത്തായക്കുഴി സ്വദേശി സൈഫുദ്ദീനാണ് ഭാര്യ സലീജ (34), മകൻ അക്ബർ ഷാ (14), ഭാര്യാമാതാവ് ഷാമില (54) എന്നിവരെ വെട്ടിപ്പരിക്കേൽപിച്ചത്. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടർന്നായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റവരെ ആദ്യം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സലീജയുടെയും മാതാവ് ഷാമിലയുടെയും നില ഗുരുതരമായതിനാൽ അവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അക്ബർ ഷാ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. സംഭവശേഷം മുങ്ങിയ സൈഫുദ്ദീനായി കടയ്ക്കൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story