Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതമിഴ്നാട് ഭരണം...

തമിഴ്നാട് ഭരണം കേന്ദ്രസർക്കാറിെൻറ ആജ്ഞയനുസരിച്ച്്്്് ^ടി.ടി.വി. ദിനകരൻ

text_fields
bookmark_border
തമിഴ്നാട് ഭരണം കേന്ദ്രസർക്കാറി​െൻറ ആജ്ഞയനുസരിച്ച്്്്് -ടി.ടി.വി. ദിനകരൻ നാഗർകോവിൽ: തമിഴകത്ത്് ഭരണം കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ആജ്ഞയനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്ന്്്്്്്്്്്്്്് എ.ഐ.എ.ഡി.എം.കെ വിമത നേതാവ് ടി.ടി.വി. ദിനകരൻ എം.എൽ.എ ആരോപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ 70ാം പിറന്നാൾ ആഘോഷത്തി​െൻറ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയും കാബിനറ്റ് മന്ത്രിമാരും ആരാകണമെന്ന് കേന്ദ്രം നിശ്ചയിക്കുന്നു. ജയലളിത എതിർത്ത പദ്ധതികളെ ഒരുമടിയും എതിർപ്പുംകൂടാതെ നടപ്പാക്കുന്ന സർക്കാറാണ് തമിഴകം ഭരിക്കുന്നത്. എടപ്പാടി സർക്കാറിനെ താഴെയിറക്കാൻ വേണ്ടതെല്ലാം ചെയ്യും. യാഥാർഥ ജയലളിത ഭരണമാണ് ത‍​െൻറ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മുൻമന്ത്രി കെ.ടി. പച്ചയ്മാൽ ഉൾപ്പെടെ നേതാക്കൾ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story