Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഷുഹൈബ് വധം: മാധ്യമ...

ഷുഹൈബ് വധം: മാധ്യമ പ്രവര്‍ത്തകരെ തല്ലാന്‍ പൊലീസുകാരുടെ 'വാട്​സ്ആപ്​ ക്വട്ടേഷൻ'

text_fields
bookmark_border
തിരുവനന്തപുരം: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ തല്ലാന്‍ ക്വട്ടേഷനേറ്റെടുത്ത് സി.പി.എം അനുകൂല പൊലീസുകാര്‍. പാര്‍ട്ടി അനുകൂലികളായ പൊലീസുകാരുടെ വാട്സ്ആപ് കൂട്ടായ്മയിലാണ് ഇതു സംബന്ധിച്ച ചര്‍ച്ചയും വാഗ്ദാനവും. കൊലക്കുശേഷം നടന്ന പൊലീസ് പരിശോധന വിവരങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ചോര്‍ന്നുകിട്ടുന്നുണ്ടെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ഇക്കാര്യം പുറത്തുവന്നത്. മാധ്യമപ്രവര്‍ത്തകരെ വീടുകയറി മര്‍ദിക്കാന്‍ ക്വട്ടേഷന്‍ ഏറ്റെടുക്കാമെന്ന് 'ഡ്യൂട്ടി ഫ്രണ്ട്‌സ്' എന്ന ഗ്രൂപ്പിലെ ചാറ്റില്‍ ഒരു പൊലീസുകാരന്‍ പറയുന്നു. എ.ആര്‍ ക്യാമ്പ് കേന്ദ്രീകരിച്ചുള്ള പൊലീസുകാരാണ് ഈ ഗ്രൂപ്പില്‍ കൂടുതലും. ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ പുച്ഛമാണെന്നാണ് മറ്റൊരു പ്രതികരണം. 'ഒരുവിഭാഗം മാത്രം മരിക്കുമ്പോഴെന്താ മാധ്യമ തമ്പുരാക്കന്മാര്‍ ഉറഞ്ഞുതുള്ളുന്നത്. എല്ലാം മനുഷ്യജീവനുകള്‍ തന്നെയല്ലേ' എന്നും ഇതേ പൊലീസുകാരന്‍ ചോദിക്കുന്നു. കുരുത്തക്കേട് കാണിക്കരുതെന്ന് ഓര്‍മിപ്പിച്ച ഒരാളുടെ രണ്ടുകൈയും തല്ലിയൊടിച്ചതി​െൻറ വിശദാംശങ്ങളും ഗ്രൂപ്പില്‍ പങ്കുവെച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story