Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുടിവെള്ളം: നഗരവാസികൾ ...

കുടിവെള്ളം: നഗരവാസികൾ പേടിക്കേണ്ടെന്ന് മന്ത്രി

text_fields
bookmark_border
*അടുത്ത നാലുമാസത്തേക്കുള്ള വെള്ളം പേപ്പാറ ഡാമിൽ കരുതലുണ്ട് തിരുവനന്തപുരം: തലസ്ഥാനനഗരത്തിൽ കഴിഞ്ഞ വർഷത്തെപ്പോലെ കുടിവെള്ളപ്രശ്നം ഇക്കുറിയുണ്ടാകില്ലെന്നും ആവശ്യമായത്ര വെള്ളം ഭദ്രമാണെന്നും മന്ത്രി മാത്യു ടി. തോമസ്. നഗരത്തിലേക്ക് വെള്ളമെത്തിക്കുന്ന പേപ്പാറ ഡാമിൽ നിലവിൽ 106 മീറ്റർ വെള്ളമുണ്ട്. ഇവിടത്തെ പരമാവധി സംഭരണശേഷി 107 മീറ്ററാണ്. അതായത് നിലവിലെ സാഹചര്യത്തിൽ അടുത്ത നാലുമാസത്തേക്കുള്ള വെള്ളം കരുതലായിട്ടുണ്ട്. ഇനി അസാധാരണമായി എന്തെങ്കിലും സംഭവിച്ചാൽ നെയ്യാറിൽനിന്ന് വെള്ളമെത്തിക്കാൻ കഴിഞ്ഞവർഷം ഏർപ്പെടുത്തിയ ക്രമീകരണങ്ങളും അടിസ്ഥാനസൗകര്യങ്ങളെല്ലാം സജ്ജമാണ്. വേനല്‍കാലത്ത് കുടിവെള്ളം ഉറപ്പാക്കാന്‍ മുന്‍കരുതലെടുക്കും. കുടിവെള്ളലഭ്യത ഉറപ്പാക്കാന്‍ സാധ്യമായ നടപടികളെല്ലാം കൈക്കൊണ്ടിട്ടുണ്ട്. 120 ദശലക്ഷം ലിറ്റര്‍ ശുദ്ധീകരിക്കുന്ന പുതിയ യൂനിറ്റ് നെയ്യാര്‍ ഡാമില്‍ പരിഗണനയിലാണെന്നും മന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story