Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രഫഷനൽ ഡിഗ്രി...

പ്രഫഷനൽ ഡിഗ്രി പ്രവേശനം: ഒാൺലൈൻ അപേക്ഷകൾ 28നകം സമർപ്പിക്കണം

text_fields
bookmark_border
തിരുവനന്തപുരം: 2018-19 അധ്യയനവർഷത്തെ എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ/അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള ഒാൺലൈൻ അപേക്ഷകൾ പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റായ www.cee.kerala.gov.inയിലൂടെ ഇൗ മാസം 28ന് വൈകുന്നേരം അഞ്ചിന് മുമ്പായി സമർപ്പിക്കണം. അപേക്ഷയുടെ പ്രിൻറൗട്ടും അനുബന്ധ രേഖകളും മാർച്ച് 31 വൈകുന്നേരം അഞ്ചിന് മുമ്പ് പ്രവേശനപരീക്ഷാ കമീഷണറുടെ ഒാഫിസിൽ ലഭിച്ചിരിക്കണം. ഒാൺലൈൻ അപേക്ഷാ സമർപ്പണത്തിന് വിദ്യാർഥികളെ സഹായിക്കുന്നതിനായി എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും സൗകര്യം ഏർപ്പെടുത്തി. ഫെസിലിറ്റേഷൻ സ​െൻററുകളും പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട്. ഫെസിലിറ്റേഷൻ സ​െൻററുകളുടെ ലിസ്റ്റ് വെബ്സൈറ്റിൽ. ഇതിനോടകം ഒാൺലൈൻ രജിസ്ട്രേഷൻ നടത്തിയിട്ടുള്ള 152684 വിദ്യാർഥികളിൽ 132182 പേർ ഫൈനൽ സബ്മിഷൻ നടത്തുകയും 129699 പേർ അപേക്ഷയുടെ പ്രിൻറൗട്ട് എടുക്കുകയും ചെയ്തിട്ടുണ്ട്. പ്രവേശന പരീക്ഷാ കമീഷണർക്ക് ഒാൺലൈനായി അപേക്ഷ നൽകുകയും അപേക്ഷയുടെ പ്രിൻറൗട്ടും അനുബന്ധ രേഖകളും സമർപ്പിക്കുകയും ചെയ്യാത്തവരെ ഒരു കാരണവശാലും പ്രവേശനത്തിന് പരിഗണിക്കുന്നതല്ല. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ് എന്നീ മെഡിക്കൽ കോഴ്സുകളോ അഗ്രിക്കൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്സുകളോ ആവശ്യമുള്ളവർ ഒാൺലൈൻ അപേക്ഷ സമർപ്പണവേളയിൽ 'Medical/Allied' തെരഞ്ഞെടുക്കണം. പ്രത്യേക ശ്രദ്ധക്ക്: 1. അപേക്ഷയുടെ പ്രിൻറൗട്ടിനൊപ്പം നേറ്റിവിറ്റി തെളിയിക്കുന്നതിന് 'കേരളീയൻ' ആയ അപേക്ഷകർ അപേക്ഷക​െൻറയോ മാതാപിതാക്കളുടെേയാ കേരളത്തിലെ ജനനസ്ഥലം കാണിക്കുന്ന ജനന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി, പാസ്പോർട്ട് എന്നിവയിലേതെങ്കിലും ഒന്നി​െൻറ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സമർപ്പിക്കണം. മാതാപിതാക്കളുടെ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നവർ അപേക്ഷകനും മാതാവും/പിതാവും തമ്മിലെ ബന്ധം തെളിയിക്കുന്ന രേഖയും ഹാജരാക്കണം. 2. എസ്.ഇ.ബി.സി/ഒ.ഇ.സി വിഭാഗത്തിൽെപടുന്ന വിദ്യാർഥികൾ അപേക്ഷയുടെ പ്രിൻറൗട്ടിനോടൊപ്പം ലഭിക്കുന്ന നിശ്ചിത മാതൃകയിൽതന്നെ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് വില്ലേജ് ഒാഫിസറിൽനിന്ന് വാങ്ങി സമർപ്പിക്കണം. അപേക്ഷയോടൊപ്പം ലഭിക്കുന്ന നിശ്ചിത മാതൃകയിലല്ലാത്ത നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റുകൾ പരിഗണിക്കുന്നതല്ല.
Show Full Article
TAGS:LOCAL NEWS 
Next Story