Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയ​ന്ത്രമനുഷ്യൻ...

യ​ന്ത്രമനുഷ്യൻ തിങ്കളാഴ്​ച മുതൽ മാൻഹോളിലിറങ്ങും

text_fields
bookmark_border
തിരുവനന്തപുരം: മാൻഹോൾ വൃത്തിയാക്കുന്നത് ഇനി യന്ത്രമനുഷ്യൻ. ബൻഡിക്കൂട്ട് എന്ന് പേരിട്ടിരിക്കുന്ന യന്ത്രമനുഷ്യ​െൻറ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ നാലിന് വെള്ളയമ്പലം ജലഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് മന്ത്രി മാത്യു ടി.തോമസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. മനുഷ്യപ്രയത്നമില്ലാെത മാൻഹോൾ ശുചിയാക്കൽ എന്ന ലക്ഷ്യത്തോടെ ജലഅതോറിറ്റി ഇന്നവേഷൻ േസാണി​െൻറ ആഭിമുഖ്യത്തിൽ ജ​െൻറോബോട്ടിക്സ് എന്ന സ്റ്റാർട്ടപാണ് യന്ത്രമനുഷ്യനെ നിർമിച്ചത്. വിഷവാതകങ്ങളുടെ സാന്നിധ്യവും പ്രാണവായു കിട്ടാത്തതും മാൻഹോൾ വൃത്തിയാക്കുന്നവർക്ക് ഏറെ വെല്ലുവിളിയുയർത്തിയിരുന്നു. അഴുക്കുചാൽ ശുദ്ധിയാക്കുന്നതിനുള്ള മനുഷ്യപ്രയത്നം മനുഷ്യത്വേത്താടുള്ള അവഹേളനമായും വിലയിരുത്തപ്പെട്ടു. ഇൗ സാഹചര്യത്തിലാണ് ബൻഡിക്കൂട്ടിനെ പ്രയോജനപ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ആറ്റുകാൽ പൊങ്കാലക്ക് മുമ്പുതന്നെ ബൻഡിക്കൂട്ട് അഴുക്കുചാലുകൾ വൃത്തിയാക്കിത്തുടങ്ങും. എം.കെ. വിമൽ ഗോവിന്ദ്, അരുൺ ജോർജ്, എം.പി. നിഖിൽ, കെ. റഷീദ്, പി. ജലീഷ്, അഫ്സൽ മുട്ടിക്കൽ, ഇ.ബി. ശ്രീജിത്ത് ബാബു, കെ. സുജിത്, പി.കെ. വിഷ്ണു എന്നിവരാണ് പുതിയ സംരംഭത്തി​െൻറ ആശയവും ആവിഷ്കാരവും. പൈപ്പ് പൊട്ടൽ, കുഴലുകളിലുണ്ടാകുന്ന തടസ്സങ്ങൾ എന്നിവമൂലം ജലവിതരണം തടസ്സപ്പെടുന്നത് പരിഹരിക്കാനുള്ള സാേങ്കതികവിദ്യയും ഇവരുടെ പരിഗണനയിലുണ്ട്. നിലവിൽ ഇൗ മേഖലയിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ നഷ്ടപ്പെടാതെ സംവിധാനം പ്രവർത്തിപ്പിക്കാൻ പര്യാപ്തമാക്കും വിധം ക്രമീകരണം ഏർപ്പെടുത്തും. തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ ജല അതോറിറ്റി എം.ഡി എ. ഷൈനമോൾ അധ്യക്ഷതവഹിക്കും. മേയർ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാർ എം.എൽ.എ തുടങ്ങിയവർ സംബന്ധിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story