Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാഷ്​ട്രീയ...

രാഷ്​ട്രീയ കൊലപാതകങ്ങൾക്ക്​ അറുതിവരുത്തണം ^സുന്നി സംഘടന നേതൃയോഗം

text_fields
bookmark_border
രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതിവരുത്തണം -സുന്നി സംഘടന നേതൃയോഗം തിരുവനന്തപുരം: കേരളത്തി​െൻറ പാരമ്പര്യത്തിനും സൽപേരിനും തീരാകളങ്കം ചാർത്തുംവിധം വർധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ശാശ്വതമായി അറുതിവരുത്താൻ സർക്കാറും രാഷ്ട്രീയകക്ഷികളും മുൻകൈയൈടുക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത്, സമസ്ത കേരള ജംഇയ്യതുൽ ഉലമ, സമസ്ത കേരള സുന്നി യുവജന സംഘം, കേരള സ്റ്റേറ്റ് സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷൻ, സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ, സുന്നി മാനേജ്െമൻറ് അസോസിയേഷൻ സംഘടനകളുടെ സംയുക്ത നേതൃയോഗം ആവശ്യപ്പെട്ടു. ഏരൂർ ശംസുദ്ദീൻ മദനി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ. സൈഫുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. കെ.എം. ഹാഷിം ഹാജി, സിദ്ധീഖ് സഖാഫി, അബ്ദുൽ റഹീം അഹ്സനി, ശംസുദ്ദീൻ അഹ്സനി, അബ്ദുൽ കരീം മാസ്റ്റർ, മുഹമ്മദ് സുൽഫിക്കർ എന്നിവർ പ്രസംഗിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story