Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആശുപത്രി വിദ്യാലയ...

ആശുപത്രി വിദ്യാലയ പരിസരങ്ങളിൽ ഹോൺ നിയന്ത്രിക്കും ^ജില്ല വികസന സമിതി

text_fields
bookmark_border
ആശുപത്രി വിദ്യാലയ പരിസരങ്ങളിൽ ഹോൺ നിയന്ത്രിക്കും -ജില്ല വികസന സമിതി തിരുവനന്തപുരം: ആശുപത്രികൾ, വിദ്യാലയങ്ങൾ എന്നിവയുടെ പരിസരങ്ങളിൽ വാഹനങ്ങളുടെ ഹോണുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ജില്ല വികസന സമിതിയോഗം തീരുമാനിച്ചു. വാമനപുരം മണ്ഡലത്തിലെ പാലോട്-ൈബ്രമൂർ റോഡി​െൻറ അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അമ്പലംമുക്ക്--പരുത്തിപ്പാറ റോഡിലെ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട ജോലികൾ ഉടൻ പൂർത്തിയാകും. ശേഷം ടാറിങ് ആരംഭിക്കും. ശാസ്തമംഗലം-പേരൂർക്കട റോഡി​െൻറ പ്രവൃത്തികൾ 15 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നും വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ആറ്റുകാൽ പൊങ്കാലക്ക് മുമ്പേ മേഖലയിലെ റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയതിന് ഒ. രാജഗോപാൽ എം.എൽ.എയുടെ പ്രതിനിധി യോഗത്തെ നന്ദി അറിയിച്ചു. കല്ലമ്പലം ജങ്ഷനിലെ വർധിച്ച റോഡപകടങ്ങൾ നിയന്ത്രിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ ധാരണയായി. പൂവാർ തീരദേശ പൊലീസ് സ്റ്റേഷ​െൻറ പണി പൂർത്തിയായ സാഹചര്യത്തിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും നടപടി ഉടൻ പൂർത്തിയാകും. പോത്തൻകോട്, കൊയ്ത്തൂർക്കോണം മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ തുടങ്ങിയതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. കലക്ടർ ഡോ. കെ. വാസുകി അധ്യക്ഷതവഹിച്ചു. കെ. മുരളീധരൻ എം.എൽ.എ, എ.ഡി.എം ജോൺ വി. സാമുവൽ, ജില്ല പ്ലാനിങ് ഓഫിസർ വി.എസ്. ബിജു, വിവിധ എം.പി, എം.എൽ.എമാരുടെ പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ജില്ല തല ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story