Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഞ്ചാവ് വിൽപന; ഒരാൾ...

കഞ്ചാവ് വിൽപന; ഒരാൾ അറസ്​റ്റിൽ

text_fields
bookmark_border
കിളിമാനൂർ: തട്ടത്തുമല ഗവ.എച്ച്. എസ്.എസിന് സമീപം ഓട്ടോയിലെത്തി കഞ്ചാവ് വിൽപന നടത്തിയ സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടത്തുമല പറണ്ടക്കുഴി സ്വദേശി രാജീവിനെയാണ് (22) കിളിമാനൂർ എസ്.ഐ ബി.കെ. അരുണും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന ഒരാൾ രക്ഷപ്പെട്ടു. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു. കള്ളനോട്ട് നല്‍കി ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ചതായി പരാതി കല്ലമ്പലം: കള്ളനോട്ടുനല്‍കി ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ചതായി പരാതി. കല്ലമ്പലം മാവിന്‍മൂട് ജങ്ഷനില്‍ പാതയോരത്ത്‌ ലോട്ടറി കച്ചവടം നടത്തുന്ന ചിറ്റായ്‌ക്കോട് ഇന്ദിര നിവാസില്‍ ഉണ്ണി എന്ന ശ്യാംരാജ് ആണ് കബളിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് നാലോടെ കറുത്ത സ്കൂട്ടിയില്‍ വന്ന രണ്ടുപേരാണ് ലോട്ടറി ടിക്കറ്റെടുത്തിട്ട് 2000 രൂപയുടെ കള്ളനോട്ട് നല്‍കിയത്. നിർമല്‍ ഭാഗ്യക്കുറിയുടെ 24 ടിക്കറ്റാണ് ഇവര്‍ എടുത്തത്‌. ടിക്കറ്റി‍​െൻറ തുകയായ 720 രൂപ എടുത്തിട്ട് ബാക്കി നല്‍കാന്‍ ചില്ലറയില്ലാതിരുന്നതിനാല്‍ സമീപകടകളില്‍നിന്ന് ശ്യാംരാജ് ചില്ലറ മാറാന്‍ ശ്രമിക്കുന്നതിനിടെ ബാക്കിപോലും വാങ്ങാന്‍ നില്‍ക്കാതെ ടിക്കറ്റുമായി സ്കൂട്ടറില്‍ ഇരുവരും കടന്നു. ഇതോടെയാണ് സംശയംതോന്നി നോട്ട് വിശദമായി പരിശോധിച്ചത്. കള്ളനോട്ടാണെന്ന് മനസ്സിലായതോടെ ശ്യാംരാജ് കല്ലമ്പലം പൊലീസില്‍ പരാതിനല്‍കി നോട്ടും ഏല്‍പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story