Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമോദി രാജ്യം...

മോദി രാജ്യം ഭരിക്കുന്നത് കോൺഗ്രസ് തിരക്കഥക്കനുസരിച്ച് ^ഡാനിഷ് അലി

text_fields
bookmark_border
മോദി രാജ്യം ഭരിക്കുന്നത് കോൺഗ്രസ് തിരക്കഥക്കനുസരിച്ച് -ഡാനിഷ് അലി തിരുവനന്തപുരം: കോൺഗ്രസ് തയാറാക്കിവെച്ച തിരക്കഥക്കനുസരിച്ചാണ് മോദി രാജ്യം ഭരിക്കുന്നതെന്ന് ജനതാദൾ (എസ്) ദേശീയ സെക്രട്ടറി ജനറൽ കുൻവർ ഡാനിഷ് അലി. ജനതാദൾ (എസ്) തിരുവനന്തപുരം ലോക്സഭ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദരിദ്രരും കർഷകരും വായ്പയ്ക്കായി ബാങ്കുകൾ കയറിയിറങ്ങുമ്പോൾ കുത്തക മുതലാളിമാർ ബാങ്കുകളെ കൊള്ളയടിച്ച് രാജ്യം വിടുകയാണ്. കമ്പനി നിയമത്തിൽ മാറ്റംവരുത്തിയതിലൂടെ കോടികളാണ് പാർട്ടി ഫണ്ടായി ബി.ജെ.പിയുടെയും കോൺഗ്രസി‍​െൻറ പോക്കറ്റുകളിലേക്ക് പോയ്ക്കൊണ്ടിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 20 സീറ്റും എൽ.ഡി.എഫ് തൂത്തൂവാരുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി-ആർ.എസ്.എസ് ശക്തികളെ തെരഞ്ഞെടുപ്പിൽ നേരിടാൻ കോൺഗ്രസിനെ കൂട്ടുപിടിച്ചതുകൊണ്ട് കാര്യമില്ലെന്ന് മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ജില്ല പ്രസിഡൻറ് എസ്. ഫിറോസ് ലാൽ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ഡോ നീല ലോഹിതദാസ്, സംസ്ഥാന വൈസ് പ്രസിഡൻറ് ജോസ് തെറ്റയിൽ, നേതാക്കളായ ജമീലാപ്രകാശം, എം. സൈഫുദ്ദീൻ, കായിക്കര ഷംസുദ്ദീൻ, ശാസ്തവട്ടം ഷാജി, കരുംകുളം മുരുകൻ എന്നിവർ സംസാരിച്ചു. കൊല്ലങ്കോട് രവീന്ദ്രൻ നായർ സ്വാഗതവും ആർ.വി. ജയൻ നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി പാളയം രക്തസാക്ഷിമണ്ഡപത്തിൽനിന്ന് ആരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ഞായറാഴ്ച രാവിലെ പത്തിന് ഹസൻ മരയ്ക്കാർ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story