Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകോവളത്ത് ബാരിയർ-ഫ്രീ...

കോവളത്ത് ബാരിയർ-ഫ്രീ കൈറ്റ് ഫെസ്​റ്റിവലിന് തുടക്കം

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് ആക്സിസിബിൾ ടൂറിസം ഇനിഷിയേറ്റീവ് പ്രോത്സാഹിപ്പിക്കുന്നതി​െൻറ ഭാഗമായി ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും ഹെൽപിങ് ഹാൻഡ്സ് ഓർഗനൈസേഷനുമായി (എച്ച്2.ഒ) സഹകരിച്ച് നടത്തുന്ന ബാരിയർ ഫ്രീ കൈറ്റ് ഫെസ്റ്റിവലിന് കോവളത്ത് തുടക്കം. രണ്ടുദിവസമാണ് മേള. വ്യത്യസ്തമായ ആകൃതിയിലും വലിപ്പത്തിലും നിറങ്ങളിലുമുള്ള നൂറുകണക്കിന് പട്ടങ്ങൾ ഞായറാഴ്ച കോവളത്തിന് ഉത്സവാന്തരീക്ഷം പകരും. അമേരിക്ക, ബ്രിട്ടൻ, മലേഷ്യ എന്നിവിടങ്ങളിൽനിന്നും കേരളത്തിന് പുറമെ ഗുജറാത്ത്, ചണ്ഡീഗഡ്, കർണാടക എന്നിവിടങ്ങളിൽനിന്നും വിദഗ്ധ പട്ടംപറത്തലുകാർ പങ്കെടുക്കുന്നുണ്ട്. ഓട്ടിസം ബാധിതരുൾപ്പെടെ അറുനൂറ്റിയമ്പതോളം പേർ പങ്കാളികളാകും. മറ്റു സഞ്ചാരികൾക്കും പട്ടം വാങ്ങാനും പറത്താനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓട്ടിസം ഉൾപ്പെടെയുള്ള പഠന-പെരുമാറ്റ വൈകല്യങ്ങളുള്ള കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കാനും ജീവിതത്തി​െൻറ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിനുമായി പ്രവർത്തിക്കുന്ന സർക്കാറിതര സംഘടനയാണ് എച്ച് 2 ഒ. ഓട്ടിസം ബാധിതരെ സഹായിക്കുന്നതിനായി ധനശേഖരാർഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തെ ഭിന്നശേഷി സൗഹൃദ കേന്ദ്രമാക്കാനുള്ള ടൂറിസം വകുപ്പി​െൻറ പ്രധാന ചുവടുവെപ്പാണ് ഇതെന്ന് ടൂറിസം ഡയറക്ടർ പി. ബാലകിരൺ അറിയിച്ചു. ഈവർഷം കേരളത്തിലെ കൂടുതൽ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആക്സിസിബിൾ ടൂറിസം കേന്ദ്രങ്ങളായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തരവാദിത്ത ടൂറിസം മിഷൻ കോഓഡിനേറ്റർ കെ. രൂപേഷ് കുമാറും സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story