Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബസ്​ ചാർജ്​ വർധന:...

ബസ്​ ചാർജ്​ വർധന: നിരക്ക്​ ​നിർണയ സമിതി റിപ്പോർട്ട്​ പരമരഹസ്യം, പുറത്തു വിടാൻ സർക്കാറിന്​ മടി

text_fields
bookmark_border
തിരുവനന്തപുരം: മാർച്ച് ഒന്നുമുതൽ ബസ് ചാർജ് വർധന പ്രാബല്യത്തിൽ വരുമെങ്കിലും നിരക്ക് ഭേദഗതിക്ക് ആധാരമായ ഫെയർ റിവിഷൻ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിവെക്കുന്നു. പൊതുജനങ്ങളെ ബാധിക്കുന്ന നയപരമായ തീരുമാനങ്ങൾ സംബന്ധിച്ച പ്രസക്തമായ കാര്യങ്ങളെല്ലാം പരസ്യപ്പെടുത്തണമെന്ന് വിവരാവകാശ നിയമം വകുപ്പ് നാലിൽ വ്യക്തമാക്കിയിരിക്കെയാണ് ഇൗ അസാധാരണ രഹസ്യസ്വഭാവം. ബസ് ചാർജ് വർധിപ്പിക്കാൻ മന്ത്രിസഭാ തീരുമാനമെടുത്ത് ദിവസങ്ങൾ കഴിഞ്ഞ സാഹചര്യത്തിൽ 'മന്ത്രിസഭയുടെ പരിഗണനയിലായതുകൊണ്ടാണ് റിപ്പോർട്ടുകൾ പ്രസിദ്ധപ്പെടുത്താത്തത്' എന്ന് ന്യായീകരിക്കാനും കഴിയില്ല. ഫെയർ റിവിഷൻ കമ്മിറ്റി റിപ്പോർട്ടും നാറ്റ്പാക് റിപ്പോർട്ടും അടിസ്ഥാനമാക്കിയാണ് ബസ് ചാർജ് വർധിപ്പിക്കുന്നത്. എന്തൊക്കെ കാരണങ്ങൾ പരിഗണിച്ചാണ് കമ്മിറ്റി നിരക്ക് വർധിപ്പിക്കാൻ ശിപാർശ ചെയ്തതെന്നതടക്കം കാര്യങ്ങൾ പൊതുജനങ്ങൾക്ക് മനസ്സിലാക്കാനാവുന്നത് ഇൗ റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുേമ്പാഴാണ്. റിേപ്പാർട്ട് വെളിപ്പെടുത്താൻ സർക്കാർ വൈമനസ്യം കാട്ടുന്നത് ചില കാര്യങ്ങൾ ബോധപൂർവം ഒളിപ്പിക്കാനുള്ള ശ്രമമാണെന്നും ആക്ഷേപമുണ്ട്. കമീഷ​െൻറ മുൻ റിേപ്പാർട്ടുകളുടെ കാര്യവും വ്യത്യസ്തമല്ല. ബസ് ചാർജ്, ഒാേട്ടാ ചാർജ്്, ഫെയർ സ്റ്റേജ് തുടങ്ങി വിവിധ വിഷയങ്ങളിൽ ഇതുവരെ ഇരുപതോളം റിപ്പോർട്ടുകൾ ഫെയർ റിവിഷൻ കമ്മിറ്റി സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. പക്ഷേ, ഇതിൽ ഇതുവരെ ഒന്നോ രണ്ടോ റിപ്പോർട്ടുകൾ മാത്രമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതിനെതിരെ നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഫെയർ റിവിഷൻ കമ്മിറ്റി നടപ്പാക്കിയ റിപ്പോർട്ടുകളെല്ലാം മോേട്ടാർ വാഹന വകുപ്പി​െൻറ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ 2014ൽ ഫെയർ റിവിഷൻ കമ്മിറ്റിയുടെ മെംബർ സെക്രട്ടറി കൂടിയായ ട്രാൻസ്പോർട്ട് കമീഷണർക്ക് സർക്കാർ നിർദേശം നൽകിയിരുന്നു. പക്ഷേ, ഇതുവരെ നടപ്പായിട്ടില്ല. ഇതിനു പിന്നാലെയാണ് മറ്റൊരു റിേപ്പാർട്ട് കൂടി വെളിച്ചം കാണാതെ പോകുന്നത്. രാജ്യത്ത് മറ്റെവിടെയുമില്ലാത്ത രീതിയിൽ മിനിമം നിരക്കിൽ കിലോമീറ്റർ നിരക്ക് കൂടി ചേർത്തുള്ള ഇരട്ടിനിരക്കാണ് ഇക്കുറിയും നിശ്ചയിച്ചിരിക്കുന്നത്. ആദ്യത്തെ രണ്ട് ഫെയർസ്റ്റേജുകളിൽ മിനിമം നിരക്കും തുടർന്നുള്ള സ്റ്റേജുകളിൽ പുതുക്കി നിശ്ചയിക്കുന്ന കിലോമീറ്റർ നിരക്കുമാണ് സാധാരണ നൽകേണ്ടത്.- 2011ലാണ് നിലനിന്നിരുന്ന രീതി അട്ടിമറിച്ചത്. എം. ഷിബു
Show Full Article
TAGS:LOCAL NEWS 
Next Story