Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്​.ആർ.ടി.സി:...

കെ.എസ്​.ആർ.ടി.സി: പുനരുദ്ധാരണ നീക്കങ്ങളിലെ ആദ്യ കാലിടറൽ കലക്​ഷ​െൻറ അടിസ്ഥാന​ത്തി​ലെ ഡ്യൂട്ടി നിർണയം അവസാനിപ്പിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കലക്ഷ​െൻറ അടിസ്ഥാനത്തിൽ ഡ്യൂട്ടി നിർണയിക്കുന്ന സംവിധാനം കെ.എസ്.ആർ.ടി.സി അവസാനിപ്പിച്ചു. ഇനി മുതൽ എല്ലാ ഡ്യൂട്ടികളും സിംഗിൾ ഡ്യൂട്ടി പാേറ്റണായിരിക്കുമെന്ന് ഇതു സംബന്ധിച്ച് എം.ഡി എ. ഹേമചന്ദ്രൻ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ജോലി ചെയ്യുന്ന സമയത്തി​െൻറ അടിസ്ഥാനത്തിൽ ഡ്യൂട്ടി നിശ്ചയിക്കുന്ന സംവിധാനമായിരുന്നു വർഷങ്ങളായി കെ.എസ്.ആർ.ടി.സിയിൽ നിലനിന്നിരുന്നത്. എന്നാൽ, സുശീൽ ഖന്ന റിപ്പോർട്ടി​െൻറ പശ്ചാത്തലത്തിൽ എം.ഡിയായിരുന്ന രാജമാണിക്യം ഇൗ സംവിധാനം നിർത്തലാക്കുകയും ഒാരോ ബസി​െൻറയും വരുമാനത്തി​െൻറ അടിസ്ഥാനത്തിൽ ഡ്യൂട്ടി ക്രമീകരിക്കുകയും ചെയ്തു. ഇത് മോേട്ടാർ വാഹനച്ചട്ടത്തി​െൻറ ലംഘനമാണെന്ന് കാട്ടി ജീവനക്കാർ കോടതിയെ സമീപിച്ചിരുന്നു. വരുമാനത്തി​െൻറ അടിസ്ഥാനത്തിലുള്ള ഡ്യൂട്ടി ക്രമീകരണം യുക്തിസഹമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് പഴയ രീതിയിലേക്ക് ഡ്യൂട്ടി മാറ്റുന്നതെന്ന് എം.ഡി എ. ഹേമചന്ദ്രൻ പറഞ്ഞു. ദീർഘ ദൂര സർവിസുകളിൽ നിയമാനുസൃതം നിശ്ചിത സമയം കഴിയുേമ്പാൾ ജീവനക്കാർ മാറി പുതിയ ആളുകളെത്തും. അതേസമയം, പുതിയ ക്രമീകരണം എങ്ങനെ പ്രായോഗികമാക്കുമെന്നത് സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുകയാണ്. എട്ടു മണിക്കൂറാണ് സിംഗിൾ ഡ്യൂട്ടി സമയം. പുതിയ സർക്കുലർ പ്രകാരം ഇൗ സമയം പൂർത്തിയാക്കുന്നതോടെ ജീവനക്കാർ ജോലി അവസാനിപ്പിക്കണം. രാവിലെ ആറിന് സർവിസ് ആരംഭിക്കുന്ന ബസ് എട്ട് മണിക്കൂർ ഡ്യൂട്ടി കണക്കാക്കുേമ്പാൾ (ഉച്ചക്ക് രണ്ട് മണി) ഷെഡ്യൂൾ പകുതിയേ പൂർത്തിയാവൂ. ഇൗ സമയം മുതൽ പുതിയ ഷിഫ്റ്റിലെ ജീവനക്കാർ ഡ്യൂട്ടിക്കെത്തേണ്ടി വരും. ഇതു പ്രായോഗികമല്ലെന്ന് ജീവനക്കാർക്കിടയിൽതന്നെ അഭിപ്രായമുണ്ട്. ഒന്നുകിൽ എട്ടു മണിക്കൂറിന് ശേഷമുള്ള ഡ്യൂട്ടി സമയത്തിന് ആനുപാതികമായ തുക നൽകണം. അധിക േജാലിക്ക് ഡബിൾ ഡ്യൂട്ടി നൽകണം. അതേസമയം, ഇക്കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. കെ.എസ്.ആർ.ടി.സിയുടെ സമഗ്രനവീകരണത്തിനായി ആദ്യം നടപ്പാക്കിയ ക്രമീകരണങ്ങളിലൊന്നാണ് ഡ്യൂട്ടിക്രമീകരണം. ഇതാണ് പിൻവലിക്കുന്നത്. സ്വഭാവികമായും പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാവിയെതന്നെ ഇതു ബാധിക്കാൻ ഇടയുണ്ട്. കലക്ഷ​െൻറ അടിസ്ഥാനത്തിലുള്ള ഡ്യൂട്ടി നൽകുന്ന സംവിധാനമുള്ളപ്പോൾ പരമാവധി യാത്രക്കാരെ കയറ്റാൻ ഡ്രൈവറും കണ്ടക്ടർമാരും ശ്രദ്ധിച്ചിരുന്നു. ഇതു വരുമാന വർധനക്കും ഇടയാക്കിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story