Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപട്ടികജാതി^വര്‍ഗ ഫണ്ട് ...

പട്ടികജാതി^വര്‍ഗ ഫണ്ട് വിനിയോഗത്തില്‍ അഴിമതി; സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണം ^വി. മുരളീധരന്‍

text_fields
bookmark_border
പട്ടികജാതി-വര്‍ഗ ഫണ്ട് വിനിയോഗത്തില്‍ അഴിമതി; സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണം -വി. മുരളീധരന്‍ തിരുവനന്തപുരം: അട്ടപ്പാടിയില്‍ നടന്നതുപോലുള്ള സംഭവങ്ങളുടെ അടിസ്ഥാന കാരണം കഴിഞ്ഞകാലങ്ങളില്‍ കേരളം ഭരിച്ചിട്ടുള്ള സര്‍ക്കാറുകള്‍ ആദിവാസി മേഖലയോട് കാണിച്ചിട്ടുള്ള അവഗണനയും അനാസ്ഥയും കെടുകാര്യസ്ഥതയുമാണെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം വി. മുരളീധരൻ വാർത്താക്കുറിപ്പിൽ ആരോപിച്ചു. പട്ടികജാതി-വര്‍ഗമേഖലയുടെ വികസനത്തിനുള്ള പദ്ധതികള്‍ ലക്ഷ്യമെത്താതെപോയതാണ് ദാരിദ്ര്യവും പട്ടിണിയും പോഷകാഹാരക്കുറവും ശിശുമരണങ്ങളും ഈ മേഖലയില്‍ തുടരാന്‍ കാരണം. ഇൗ വിഭാഗത്തിലുള്ളവര്‍ക്കുവേണ്ടി കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കാലാകാലങ്ങളില്‍ അനുവദിച്ച കോടിക്കണക്കിന് രൂപയുടെ ഫണ്ടുകള്‍ വിനിയോഗിച്ചതില്‍ അഴിമതിയും കെടുകാര്യസ്ഥതയും ഉണ്ടായി. അതുകൊണ്ട് എസ്.സി, എസ്.ടി ഫണ്ട് വിനിയോഗം സംബന്ധിച്ച കണക്കുകള്‍ പരിശോധിച്ച് സംസ്ഥാന സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കണെമന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story